പാറശ്ശാല: കാരോട് കുന്നിയോട് രാമചന്ദ്രന് നായര്‍ (66) നിര്യാതനായി. റിട്ട. ഹെഡ്മാസ്റ്റർ, കവി, യുവകലാസാഹിതി സംസ്ഥാന കൗണ്‍സില്‍ അംഗം, സീനിയര്‍ സിറ്റിസണ്‍ കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, പെന്‍ഷനേഴ്സ് യൂനിയന്‍ പാറശ്ശാല ബ്ലോക്ക് ജോയിന്റ് സെക്രട്ടറി, സി.പി.ഐ കാരോട് ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലതകുമാരി തങ്കച്ചി (എച്ച്.എം, സി.എസ്.ഐ പ്രൈമറി സ്കൂള്‍ വെങ്കഞ്ഞി). മക്കള്‍: ആര്യ, അംഗജന്‍. മരുമക്കൾ: വി. വിജീഷ്, എ.എസ്. കാര്‍ത്തിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.