Obituary
തിരുവനന്തപുരം: പരുത്തിപ്പാറ വ്യാസനഗർ 66 എയിൽ കെ.വി. ശോശാമ്മ (93) നിര്യാതയായി. മക്കൾ: മേരി, ജോസഫ് രാജൻ, വിൻസെന്റ്, ജോൺ, ജോഷി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് സെന്റ് മേരീസ് സിറിയൻ കത്തോലിക്ക പള്ളിയുടെ ചാലക്കുഴി റോഡിലെ സെമിത്തേരിയിൽ.
വെള്ളറട: കോവില്ലൂര്‍ മീതി നിരപ്പില്വീട്ടില് പരേതനായ ശിവരാജന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കള്‍: ഗിരിജ, വിനു, പരേതരായ കോമളന്, നിർമല, അജയന്. മരുമക്കള്‍: സുനിമോള്‍, പരേതനായ ബാബു. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
മടവൂർ: പടിഞ്ഞാറ്റേല കളിയിലിൽ ശ്രീപാദത്തിൽ കെ. മനോഹരൻ പിള്ള (61) നിര്യാതനായി. പിതാവ്: പരേതനായ കൊച്ചുകൃഷ്ണപിള്ള. മാതാവ്: ലളിതാഭായി അമ്മ. ഭാര്യ: ജലജാമണി. മക്കൾ: അനുജ, അശ്വതി. മരുമക്കൾ: ശ്യാം മോഹൻ, രവീഷ്. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.
തിരുവനന്തപുരം: ലോ കോളജ് ജങ്ഷൻ ബാർട്ടൺഹിൽ ടി.സി 12/889ൽ ഡി. ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മുത്തുകൃഷ്ണൻ, മഹേശ്വരി, മീന. മരുമക്കൾ: വീരസ്വാമി. പി, വീരസ്വാമി. വി.
മുരുക്കുംപുഴ: ഇടവിളാകം വൃന്ദാവനിൽ വിജയകുമാരി (65) നിര്യാതയായി. ഭർത്താവ്: ശശിധരൻ. മക്കൾ: ജയശ്രീ, സജീവൻ. മരുമക്കൾ: സതീശൻ, ശിവപ്രിയ. സഞ്ചയനം വ്യഴാഴ്ച എട്ടിന്.
വെഞ്ഞാറമൂട്: മണലിമുക്ക് ഭഗവതികോണം കോളനി സന്ധ്യാ ഭവനില്‍ ദാസന് ജി(64) നിര്യാതനായി. ഭാര്യ. സുഭദ്ര. മക്കള്‍. ഷൈജു, ഷിജു, സന്ധ്യ, സുധ. മരുമക്കല്‍: സുമി, രേഷ്മ, സുകില്‍, കുമാര്‍.
പാലോട്: നന്ദിയോട് ഓട്ടുപാലം ജിഷാഭവനിൽ മുരുകേശന്റെയും തങ്കമണി (ഉഷ)യുടേയും മകൾ ജിഷ (36) നിര്യാതയായി. സഹോദരൻ: ജിതേഷ് (ആർമി).
പട്ടം: ശ്രീനിവാസത്തിൽ ജയകുമാരി. ജെ (72- റിട്ട. പി.എസ്.സി അഡീഷനൽ സെക്രട്ടറി) നിര്യാതയായി. ഭർത്താവ്: വി.ജെ. ഗോപിമോഹൻ. മക്കൾ: സരിത മോഹൻ ജെ ( കൃഷി ഓഫിസർ ഏഴിക്കര), സംഗീത മോഹൻ ജെ (ക്ലസ്റ്റർ ഹെഡ്, സീ കേരളം). മരുമകൻ: സുകേഷ് എസ് (ബംഗളൂരു). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ആലമുക്ക് എസ്.എൻ മൻസിലിൽ പാത്തുമ്മാ ബീവി (69) നിര്യാതയായി. ഭർത്താവ്: ഈസുകുഞ്ഞ് (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി). മക്കൾ: സൈഫുദ്ദീൻ (ദുബൈ), സീന, സോഫി, നൂറ. മരുമക്കൾ: മീരാൻ, നൗഷാദ്, ഷാനവാസ്.
മുടപുരം: ശിവകൃഷ്ണപുരം അഞ്ജലിയിൽ സത്യദേവൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷൈജ, ഷൈമ. മരുമക്കൾ: സതീഷ്, സജീവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട് : ഉഴമലയ്ക്കൽ പരുത്തിക്കുഴി പുലിയൂർ വൈഷ്ണവത്തിൽ വിജയകുമാരൻ നായർ (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: വിജിമോൾ, വിഷ്ണുപ്രിയ. മരുമക്കൾ: രജി, അനൂപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: എൽ.ഡി.എഫ് അരുവിക്കര മണ്ഡലം കൺവീനറും ജനതാദൾ-എസ് നേതാവുമായ അരുവിക്കര വി.ബി ഹൗസിൽ അരുവിക്കര ബാബു (62) നിര്യാതനായി. രണ്ടുതവണ അരുവിക്കര ഗ്രാമപഞ്ചായത്തംഗമായിരുന്നു. ഭാര്യ വിജയകുമാരി ബാബു ജനതാദൾ നേതാവും മുൻ അരുവിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായിരുന്നു. മക്കൾ: വിപിൻ ബാബു, വിബിത് ബാബു.