നെടുമങ്ങാട്: എൽ.ഡി.എഫ് അരുവിക്കര മണ്ഡലം കൺവീനറും ജനതാദൾ-എസ് നേതാവുമായ അരുവിക്കര വി.ബി ഹൗസിൽ അരുവിക്കര ബാബു (62) നിര്യാതനായി. രണ്ടുതവണ അരുവിക്കര ഗ്രാമപഞ്ചായത്തംഗമായിരുന്നു. ഭാര്യ വിജയകുമാരി ബാബു ജനതാദൾ നേതാവും മുൻ അരുവിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായിരുന്നു. മക്കൾ: വിപിൻ ബാബു, വിബിത് ബാബു.