Obituary
വെഞ്ഞാറമൂട്: കരിഞ്ചാത്തി മോഹന്‍ നിവാസില്‍ മോഹനന്(53) നിര്യാതനായി. ഭാര്യ: സുനിലാകുമാരി. മക്കള്‍: മഹേഷ്, മീനു, മീര. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
കല്ലമ്പലം: മണമ്പൂർ നിർമല ഭവനിൽ നാരായണപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിയമ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വെമ്പായം: വേങ്ങോട് ചേനവിള അൻസിൽ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ നുസൈഫാബീവി (72) നിര്യാതയായി. മക്കൾ: സബീദ, സലീന, സജി. മരുമക്കൾ: പരേതനായ സത്താർ, നുജൂം, അൻസാർ.
വെഞ്ഞാറമൂട്: ചുള്ളാളം ബീമാ മൻസിലിൽ ഷംസുദീൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാ ബീവി. മക്കൾ: സഫിയ, നുസൈഫ, ബീമാ, സക്കീർ ഹുസൈൻ. മരുമക്കൾ: അലി അക്ബർ, അബ്ദുൽ റഷീദ്, അബ്ദുൽ കരീം, സഹീദ.
കണിയാപുരം: കുറ്റാണി വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ വൈദ്യന്റെ മകൻ തിരുവനന്തപുരം ലോ കോളജ് ജങ്ഷൻ ഹിറാ ലാൻഡിൽ അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: കോവളം വെള്ളാർ പൂന്തോട്ടത്തു പുത്തൻ വീട്ടിൽ പരേതനായ ജമാൽ മുഹമ്മദിന്റെ മകൾ ഷാഹിറ. മക്കൾ: ഷാഹിം കരീം (ലിജി, മാന്യവർ, കോഴിക്കോട്), മുഹമ്മദ് ഹിഷാം (ചിന്നു), താസിഫ് കരീം (കാനഡ). മരുമക്കൾ: ഹസീനാ മനാഫ്, നസിയ സലീം. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വെമ്പായം: കാരംകോട് ആദിൽ മൻസിലിൽ നസീർ (51) നിര്യാതനായി. ഭാര്യ: ഷംന. മക്കൾ: ആദിൽ, അഷ്നാ ഫാത്തിമ.
പാലോട്: പച്ച പാലുവള്ളി കോയിക്കൽ വിളാകം വീട്ടിൽ കൗസല്യ അമ്മ (87) നിര്യാതയായി. മക്കൾ: രമാദേവി, ഗീത, അംബിക, മുരളി. മരുമക്കൾ: ശ്രീകുമാർ, സുരേന്ദ്രൻ നായർ, പരേതനായ രാജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: മണക്കാട് ശ്രീകൃഷ്ണ മന്ദിരം എം.ആർ.എ 59 ലക്ഷ്മി മന്ദിരത്തിൽ കല്ലുവാതുക്കൽ ലീലാവതിയമ്മ (84) നിര്യാതയായി. മക്കൾ: ഉഷാദേവി.ബി (കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), ശാന്തകുമാരി, രാജീവ് (റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ). മരുമക്കൾ: ഗോപിനാഥന്‍പിള്ള (റിട്ട. റിസർവ് ബാങ്ക്), രാജശേഖരൻ ഉണ്ണിത്താൻ, ഗീത നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
ചേങ്കോട്ടുകോണം: കല്ലടിച്ചവിള കെ.വി ഹൗസിൽ അബ്ദുൽ റഹീം- റാഹില ദമ്പതികളുടെ മകൻ ഇർഷാദ് അബ്ദുൽറഹീം (28) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: അലീഷ.
കാട്ടാക്കട: കുറ്റിച്ചലിലെ ആദ്യകാല സൈക്കിൾ ലോഡിങ് തൊഴിലാളി പേഴുംമൂട് പള്ളിവേട്ട നരിപ്പാറവെട്ട വീട്ടില്‍ പീരുമുഹമ്മദ് (75) നിര്യാതനായി. അരനൂറ്റാണ്ടോളം കുറ്റിച്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കടകളിലും, വീടുകളിലും സാധനങ്ങള്‍ സൈക്കിളിലെത്തിക്കുന്ന ജോലിചെയ്തിരുന്നു.
പാലോട്: ജവാഹർ കോളനി സേനാനിപുരം ഉത്രത്തിൽ എം. ശങ്കരപ്പിള്ള (71)നിര്യാതനായി. ഭാര്യ: നിർമല ദേവി. മക്കൾ: ശാലിനി, ശാരിക. മരുമക്കൾ: രമേശൻനായർ, ഷാബു തിലകൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: പെരുന്താന്നി മരുതറ വീട്ടിൽ പരേതനായ തങ്കപ്പൻനായരുടെ ഭാര്യ ജെ. ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: കുമാരദാസ്, ഗീതാകുമാരി. മരുമക്കൾ : ഉഷാകുമാരി, സനൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.