കണിയാപുരം: കുറ്റാണി വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ വൈദ്യന്റെ മകൻ തിരുവനന്തപുരം ലോ കോളജ് ജങ്ഷൻ ഹിറാ ലാൻഡിൽ അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: കോവളം വെള്ളാർ പൂന്തോട്ടത്തു പുത്തൻ വീട്ടിൽ പരേതനായ ജമാൽ മുഹമ്മദിന്റെ മകൾ ഷാഹിറ. മക്കൾ: ഷാഹിം കരീം (ലിജി, മാന്യവർ, കോഴിക്കോട്), മുഹമ്മദ് ഹിഷാം (ചിന്നു), താസിഫ് കരീം (കാനഡ). മരുമക്കൾ: ഹസീനാ മനാഫ്, നസിയ സലീം. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.