Obituary
പാങ്ങോട്: ഭരതന്നൂർ മാറണാട് ചരുവിള പുത്തൻ വീട്ടിൽ രവീന്ദ്രൻ (കുട്ടൻ-68) നിര്യാതനായി. ഭാര്യ: വിമലകുമാരി. മക്കൾ: ദീപ, അനീഷ്, അജീഷ്. മരുമക്കൾ: സുനിൽകുമാർ, അനശ്വര.
നെടുമങ്ങാട്: ഇരിഞ്ചയം വേട്ടമ്പള്ളി പത്രംകോട് തടത്തരികത്തു വീട്ടിൽ എൻ. ഗോപാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജിജി, ആതിര, അശ്വതി. മരുമക്കൾ: വിജിൻ, സൂരജ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മണ്ടയ്ക്കാട്: കാര്യാവിള 7/95ൽ എസ്. രാജശേഖരൻ തമ്പി (71) നിര്യാതനായി. ഭാര്യ: രമാ രമണി തങ്കച്ചി. മക്കൾ: ദീപ്തി, സജീവ്കുമാർ. മരുമക്കൾ: വിഷ്ണു അഞ്ജന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: പനവൂർ കൊല്ല ആനായിക്കോണം എം.എസ്. ഹൗസിൽ മനോഹരൻ നായർ (67) നിര്യാതനായി. ഭാര്യ: പരേതയായ സുലോചനയമ്മ. മക്കൾ: ശ്രീകല, ലീന, ഷീന. മരുമക്കൾ: പ്രദീപ് കുമാർ, അജിത് ആർ. പിള്ള, സനൻ ടി. നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
വട്ടപ്പാറ: വേറ്റിനാട് കിഴക്കുംകര കെ.കെ. ഹൗസിൽ ജി.പി. ബിനു (49) നിര്യാതനായി. ഭാര്യ: രേണുക. മകൾ:ആര്യാധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: എഴുത്തുകാരനും ചെറുകഥാകൃത്തും റിട്ട. കോളജ് അധ്യാപകനും തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ പ്രഫ. ജെ. ചന്ദ്രയുടെ ഭർത്താവുമായ പേരൂർക്കട ഇന്ദിര നഗർ പ്ലോട്ട് നമ്പർ 09 അഞ്ജലിയിൽ പ്രഫ. കെ. പ്രഭാകരൻ നായർ (87) നിര്യാതനായി. ചുനക്കര ചിറ്റക്കാട്ടു പടീറ്റതിൽ കുടുംബാംഗമാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ. ആർട്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കാസർകോട് ഗവ. കോളജ് തുടങ്ങിയ കോളജുകളിൽ കെമിസ്ട്രി അധ്യാപകനായും യു.ജി.സി സ്പെഷൽ ഓഫിസറായും പ്രവർത്തിച്ചു. ജനകീയാസൂത്രണ പദ്ധതി കാമ്പയിൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഇന്ത്യൻ സയൻസ് കോൺഗ്രസ് നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചു. ഇൻ ദ മിഡിൽ എന്ന ലേഖന സമാഹാരവും ബിഹൈൻ ദ വുഡ്സ് എന്ന ഇംഗ്ലീഷ് ചെറുകഥ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മകൻ: അജിത് (സ്പെരഡിയൻ, ടെക്നോപാർക്ക്). മരുമകൾ: വാണി ശ്രീറാം (അധ്യാപിക, കാർമൽ സ്കൂൾ, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ മാതാവ് മുറിഞ്ഞപാലം പാലൂർ ലെയിനിൽ കൂവനംകുളം വീട്ടിൽ കൃഷ്ണമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പഴനിയപ്പൻ. മറ്റു മക്കൾ: ദേവൻ, വിക്രമൻ, വത്സല, ലീല. മരുമക്കൾ: ഷീല, ബിന്ദു, തുളസീധരൻ, മുരളീധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.
തിരുവനന്തപുരം: അമ്പലമുക്ക് ബിനോയ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് ഉടമ അമ്പലമുക്ക് അഖിൽ ജ്യോതിയിൽ സി.എസ്. സുജാതൻ (63) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം മുൻ പ്രസിഡന്റായിരുന്നു. നിലവിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ഉപദേശക സമിതി പ്രസിഡന്റാണ്. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഖിൽ കൃഷ്ണൻ, നിഖിൽ കൃഷ്ണൻ, പരേതയായ അഖില. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്.
കല്ലമ്പലം: കടുവയിൽപള്ളി എ.എസ്.എ മൻസിലിൽ പരേതനായ സൈനുല്ലാബ്ദീന്റെ ഭാര്യ ആബിദ ബീവി (84) നിര്യാതയായി. മക്കൾ: ബിഹിജ ബീഗം, റംല ബീഗം, നദീറ ബീഗം, ജഹ്ഫറുദീൻ, സജീറ ബീവി, സിറാജുദീൻ. മരുമക്കൾ: ഷറഫുദീൻ, അബ്ദുൽ അസീസ് (പരേതൻ), അബ്ദുൽ ജലീൽ, ഹസീന, നാസർ, ഷമീന.
വർക്കല: വിളബ്ഭാഗം കുഴിവിള വീട്ടിൽ സദാനന്ദൻ (85) നിര്യാതനായി. ഭാര്യ: ശീതള. മക്കൾ: അനില, അനീഷ്. മരുമക്കൾ: അജിത്, ഷീബ.
ആറ്റിങ്ങൽ: മുരുക്കുംപുഴ കാവിളാകത്ത് തെക്കത്ത് വീട്ടിൽ മുഹമ്മദ് നാസർ (65) നിര്യാതനായി. ഭാര്യ: നസീമ ബീവി. മകൻ: നബീൽ.
വാമനപുരം: കളമച്ചൽ വലിയവിള വീട്ടിൽ ബി. സുധർമിണി (59) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.