Obituary
വർക്കല: ചെറുകുന്നം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ശ്രീവിനായകത്തിൽ ചെല്ലപ്പൻ പിള്ളയുടെയും സുഭദ്രയുടെയും മകൻ അശോക് കുമാർ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: പത്മജിത്, വികാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഇരിഞ്ചയം: പൂവത്തൂർ വേലംവിളാകത്ത് വീട്ടിൽ കൃഷ്ണപിള്ള (96)നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: ബാലചന്ദ്രൻ നായർ, ശ്രീകുമാരി, ശാന്തകുമാരി, വിജയകുമാർ. മരുമക്കൾ: ഗീതാകുമാരി, മുരളീധരൻ നായർ, മുരളീധരൻ നായർ, ജയന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
പെരുമാതുറ: മാടൻവിള കളിയിൽ വീട്ടിൽ അബ്ദുൽ കലാമിെൻറ മകൻ നിഷാദ് (50) നിര്യാതനായി. മാതാവ്: ഖലീല. ഭാര്യ: ഷീബ. മക്കൾ: നിഷാൻ, നവാഫ്, നിഷിദ, നാദിയ, നസ്രിയ. മരുമക്കൾ: ഉനൈസ്, ഹാരിസ്.
കിളിമാനൂർ: പോങ്ങനാട് തുണ്ടഴികത്ത് വീട്ടിൽ (നിലാവ്) എസ്. അശോക് കുമാർ (51-മാനേജർ, സപ്ലൈകോ മാവേലി സ്റ്റോർ, വഞ്ചിയൂർ) നിര്യാതനായി. ഭാര്യ: ഷിനി. മക്കൾ: ആശിഷ്, ആശ്വാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
ബാലരാമപുരം: ആറാലുംമൂട് ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് സബ്ഇൻസ്പെക്ടർ മരിച്ചു. ഡിസ്ട്രിക്റ്റ് ൈക്രംബ്രാഞ്ച് എസ്.ഐ പരശുവക്കൽ മെയ്പുരം സ്വദേശി സുരേഷാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.30ന് ദേശീയപാതയിൽ ആറാലുംമൂടാണ് സംഭവം. ഡ്യൂട്ടികഴിഞ്ഞ് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ അതേ ദിശയിലേക്ക് വരുകയായിരുന്ന ലോറിയിടിച്ചാണ് അപകടം. ലോറിയുടെ ചക്രങ്ങൾ തലയിൽ കയറിയിറങ്ങിയ എസ്.ഐ സംഭവ സ്ഥലത്ത് മരിച്ചു. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
കണിയാപുരം: ചാന്നാങ്കര അണക്കപിള്ള എ.കെ. ഹൗസിൽ അബ്ദുൽ സലാം (64) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കൾ: അമീന, അജീന, അൽ അമീൻ. മരുമക്കൾ: സജീബ്, ത്വാഹ, ഹസ്ന.
ചാന്നാങ്കര: പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുൽ ഖാദർ (80) നിര്യാതനായി. ഫാത്തിമ ബീവി. മക്കൾ: നിസാമുദ്ദീൻ, റൈഹാനത്, നിസാർ, പരേതയായ റാഹില, രജില. മരുമക്കൾ: ലത്തീഫ, അഷറഫ്, ഷമീജ, ഷാജി.
തിരുവനന്തപുരം: ആലപ്പുഴ മുല്ലക്കൽ S. K. R.കോമ്പൗണ്ടിൽ താമസിച്ചിരുന്ന തലവടി പറമങ്കൽ മഠം പരേതനായ കൃഷ്ണെൻറ ഭാര്യ രാജം (95) തിരുവനന്തപുരത്ത് ചെന്തിട്ട ഗ്രാമത്തിൽ C.D.N.R.A. 26 ശ്രീ ഭവനിൽ നിര്യാതയായി. മക്കൾ: ശാന്ത, പരേതനായ രാജു. മരുമക്കൾ: വി. സുബ്രഹ്മണ്യൻ, പരേതയായ മീനാക്ഷി. സംസ്കാരം തൈക്കാട് ബ്രാഹ്മണ സമുദായ ശ്മശാനത്തിൽ വ്യാഴാഴ്ച രാവിലെ 11.30ന്.
കമലേശ്വരം: കമൽനഗർ ഹൗസ് നം: 14 എ, പി.ഡബ്ല്യു.ഡി റിട്ട ഉദ്യോഗസ്ഥൻ ബദറുദ്ദീെൻറ ഭാര്യ സബീമ.കെ (59, ഒാറിയൻറൽ ഇൻഷുറൻസ്) നിര്യാതയായി. മക്കൾ: നിഷ്ന (ദുബൈ), ഫെബിന (ദുബൈ). മരുമക്കൾ: അജ്മൽ ജബ്ബാർ, ബോണി സാബു. ഖബറടക്കം വ്യാഴാഴ്ച 12.30 മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.
പോത്തൻകോട്: കരൂർ തുറമംഗലത്തു വീട്ടിൽ ശാരദയമ്മ (77) നിര്യാതയായി. ഭർത്താവ്: അയ്യപ്പൻപിള്ള. മകൾ: ദീപ. മരുമകൻ: വി. ഉദയകുമാർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.
കല്ലമ്പലം: വഞ്ചിയൂർ ആറ്റിത്തറകോണത്ത് വീട്ടിൽ വിശ്വനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിജു (വാട്ടർ അതോറിട്ടി), ബിന്ദു (കരകൗശല വികസന കോർപറേഷൻ) മരുമക്കൾ: രഞ്ജിനി, അജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.20ന്.
കല്ലമ്പലം: പുതുശ്ശേരിമുക്ക് സാഫിലാ മൻസിലിൽ (മൂലക്കട) ഷാഹുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: സാഫില, സജില, സനൂജ്. മരുമക്കൾ: നിസാം പള്ളിവിള, നജീം മുളമൂട്ടിൽ, ഫർസാന.