ബാലരാമപുരം: ആറാലുംമൂട് ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് സബ്ഇൻസ്പെക്ടർ മരിച്ചു. ഡിസ്ട്രിക്റ്റ് ൈക്രംബ്രാഞ്ച് എസ്.ഐ പരശുവക്കൽ മെയ്പുരം സ്വദേശി സുരേഷാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.30ന് ദേശീയപാതയിൽ ആറാലുംമൂടാണ് സംഭവം. ഡ്യൂട്ടികഴിഞ്ഞ് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ അതേ ദിശയിലേക്ക് വരുകയായിരുന്ന ലോറിയിടിച്ചാണ് അപകടം. ലോറിയുടെ ചക്രങ്ങൾ തലയിൽ കയറിയിറങ്ങിയ എസ്.ഐ സംഭവ സ്ഥലത്ത് മരിച്ചു. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.