Obituary
തിരുവനന്തപുരം: സംവിധായകൻ ടി.കെ. രാജീവ്കുമാറിെൻറ മാതാവും പരേതനായ താഴത്ത് പുരയ്ക്കൽ കരുണാകര പണിക്കരുടെ ഭാര്യയുമായ കോട്ടയം തിരുവാതുക്കൽ തുമ്പയിൽ ടി.കെ. ഇന്ദിരക്കുട്ടിയമ്മ (88-റിട്ട.ഡെപ്യൂട്ടി കമീഷണർ, തിരുവനന്തപുരം കോർപറേഷൻ) ഈഞ്ചക്കലിലെ വീട്ടിൽ (ടി.സി 36/1056, കാർത്തിക) നിര്യാതയായി. മറ്റൊരു മകൻ: ടി.കെ. സജീവ്കുമാർ (വിഷ്വൽ എഡിറ്റർ, കേരളകൗമുദി). മരുമക്കൾ: ലത, ഗായത്രി റാണി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. മന്ത്രിമാരായ ആൻറണി രാജു, വി. ശിവൻകുട്ടി ഉൾപ്പെടെ പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
പൂഴിക്കുന്ന്: പ്ലാമൂട്ടുക്കട തോട്ടത്തുവിള ശ്രീശൈലത്തിൽ ഹരികുമാർ (47-ഏഷ്യാനെറ്റ്) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: ആയുഷ്, ആർഷ. സഞ്ചയനം 26ന് രാവിലെ ഒമ്പതിന്.
ആറ്റിങ്ങൽ: പോത്തൻകോട് വേളാവൂർ ബുഷ്റ മൻസിലിൽ റെജിലത്ത് ബീവി (63) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ബഷീർ. മക്കൾ: ബുഷ്റ ബീവി, മുഹമ്മദ് ഷാ. മരുമക്കൾ: സുലൈമാൻ, റഫീന.
മുടപുരം: ശാസ്തവട്ടം സുജ ഭവനിൽ വാസുദേവൻ (53) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: സുമേഷ്, വിൻസെൻറ്.
പാങ്ങോട്: കൊച്ചാലുംമൂട് ചാമവിള കുന്നുംപുറത്ത് വീട്ടില്‍ മുഹമ്മദ് ബഷീറിെൻറയും ഹവ്വാ ഉമ്മാളിെൻറയും മകന് ഫസില്‍ (48 -കുന്നില്‍ ഫസില്‍) നിര്യാതനായി. കൊച്ചാലുംമൂട് ക്ഷീരോൽപാദക സഹകരണ സംഘം വൈസ് പ്രസിഡൻറ്, കര്‍ഷക തൊഴിലാളി യൂനിയന്‍ പാങ്ങോട് മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ. സീനാ ബീവി. മക്കള്‍. അഭിന, അന്‍സില്‍.
പോത്തൻകോട്: നന്നാട്ടുകാവ് ആർ.കെ ഹൗസിൽ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ രാജമ്മ (69) നിര്യാതയായി. മക്കൾ: ഉഷകുമാരി, അജികുമാർ. മരുമക്കൾ: ശിശുപാലൻ, വിനിത.
കല്ലറ: പുലിപ്പാറ ശ്രീനിലയത്തിൽ പരേതനായ ഗോപാലൻ നായരുടെ (റിട്ട: പോസ്റ്റ് ്മാസ്റ്റർ) ഭാര്യ സരോജിനിയമ്മ (78-റിട്ട. ഹെഡ്മിസ്ട്രസ് മതിര എൽ.പി.എസ്) നിര്യാതയായി. മക്കൾ: ബീന, അനിത, ശിവപ്രസാദ് (ബിസിനസ്). മരുമക്കൾ: വിജയകുമാരൻ നായർ (ബിസിനസ്), പ്രസന്നരാജൻ (വിമുക്തഭടൻ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: ഉഴമലയ്ക്കൽ ചക്രപാണിപുരം കാർത്തികയിൽ റിട്ട. റിസർവ് ബാങ്ക് ജീവനക്കാരൻ സുകുമാരൻ നായർ (79) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ഷർമിള( ജോയൻറ് സെക്രട്ടറി സെക്രേട്ടറിയറ്റ് തിരുവനന്തപുരം) സുധീർ (ജൂനിയർ സൂപ്രണ്ട് മുൻസിഫ് കോർട്ട് നെടുമങ്ങാട് ) മരുമക്കൾ: പ്രസന്നൻ (ദൂരദർശൻ, തിരുവനന്തപുരം) സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
നഗരൂർ: നഗരൂർ ശീമവിള തുരുത്ത് ജങ്ഷനിൽ അക്കരവിള വീട്ടിൽ സലാഹുദ്ദീൻ (63) നിര്യാതനായി. ഭാര്യ: റാഹിലാ ബീവി. മക്കൾ: സുധീർ, ഷുക്കൂർ. മരുമക്കൾ: സുമീന, പ്രിൻസിയ.
കുറ്റിച്ചൽ: ഉത്തരംകോട് പൂച്ചപ്പാറ സൗമ്യ ഭവനിൽ ചന്ദ്രമോഹനൻ (65) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: കുമാരദാസ്, ഷെറിൻകുമാർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
വടശ്ശേരിക്കോണം: മൂങ്ങോട് ആലുവിള വീട്ടിൽ പരേതനായ ആനന്ദെൻറ ഭാര്യ ഭാസുരാംഗി (87) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച.
കുറ്റിച്ചൽ: ചിറത്തലയ്ക്കൽ വീട്ടിൽ പീതാംബരൻ (77) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സരിത, കവിത, സുഭാഷ്, രാജേഷ്. മരുമക്കൾ: രാജീവൻ, പ്രദീപൻ, ഇന്ദു, കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച 8.30ന്.