തിരുവനന്തപുരം: സംവിധായകൻ ടി.കെ. രാജീവ്കുമാറിെൻറ മാതാവും പരേതനായ താഴത്ത് പുരയ്ക്കൽ കരുണാകര പണിക്കരുടെ ഭാര്യയുമായ കോട്ടയം തിരുവാതുക്കൽ തുമ്പയിൽ ടി.കെ. ഇന്ദിരക്കുട്ടിയമ്മ (88-റിട്ട.ഡെപ്യൂട്ടി കമീഷണർ, തിരുവനന്തപുരം കോർപറേഷൻ) ഈഞ്ചക്കലിലെ വീട്ടിൽ (ടി.സി 36/1056, കാർത്തിക) നിര്യാതയായി. മറ്റൊരു മകൻ: ടി.കെ. സജീവ്കുമാർ (വിഷ്വൽ എഡിറ്റർ, കേരളകൗമുദി). മരുമക്കൾ: ലത, ഗായത്രി റാണി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. മന്ത്രിമാരായ ആൻറണി രാജു, വി. ശിവൻകുട്ടി ഉൾപ്പെടെ പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.