Obituary
വർക്കല: കാപ്പിൽ ബിനു ഭവനിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സുഭാഷിണി (75) നിര്യാതയായി. മക്കൾ: ബിനു, ബിജു. മരുമക്കൾ: റനീഷ, അനീഷ. സഞ്ചയനം 19ന് രാവിലെ എട്ടിന്.
വർക്കല: കെടാകുളം പ്ലാവിൻമൂട്ടിൽ രവീന്ദ്ര സദനത്തിൽ രവീന്ദ്രൻ (87) നിര്യാതനായി.ഭാര്യമാർ: പരേതയായ പ്രസന്ന, സുധ. മക്കൾ: ബീന, ബിനു, ബിജു, പരേതനായ ബിജോയ്, ചന്തു മരുമക്കൾ: പ്രേമാനന്ദ്, ഗീത, ധന്യ, സജിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ആറ്റിങ്ങൽ: വക്കം എള്ളുവിളാകം വീട്ടിൽ പരേതനായ വാമദേവൻ - സരസ്വതി എന്നിവരുടെ മകൻ തമ്പി (54) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: വിഷ്ണു, ബിപിൻ. സഞ്ചയനം 19ന്.
കഴക്കൂട്ടം: മേനംകുളം കാവടിവിളാകത്തിൽ സുരേഷ്കുമാർ (57-റിട്ട. സീനിയർ ക്ലർക്ക് എൽ.എസ്.ജി.ഡി) നിര്യാതനായി. ഭാര്യ: ആർ. ജയ. മക്കൾ: നിധീഷ്കുമാർ, നിഷ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: പുലിപ്പാറ ജെ.എസ് ഭവനിൽ മനോഹര ദാസ് (84 -റിട്ട.പി.ഡബ്ലു.ഡി) നിര്യാതനായി. ഭാര്യ: പരേതയായ ബി. ശാന്ത. മക്കൾ: ഷെറിൻ മോൾ, മോഹൻദാസ്, നിഷാദാസ്, സുനിൽ ദാസ് (മാനേജർ, സൺ എജ്യൂക്കേഷൻ). മരുമക്കൾ: ശാന്തകുമാർ (വിമുക്തഭടൻ), പ്രമോദ് രാജ് (കെ.എസ്.ഇ.ബി), സംഗീത എസ്. കുമാർ . സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പുലിപ്പാറ കുടുംബ വീട്ടിൽ.
കള്ളിക്കാട്: മൈലക്കര രാമകൃഷ്ണക്കുറുപ്പ് നിവാസില്‍ പരേതനായ വി. ചെല്ലപ്പന് പിളളയുടെ ഭാര്യ ആര്. കനകമ്മ (84) നിര്യാതയായി. മക്കള്‍: കള്ളിക്കാട് സുരേന്ദ്രന്, മോഹനന് നായര്‍, കുമാരി, സുധീന്ദ്ര ബോസ്. മരുമക്കള്‍: സി.എൻ. ഷീജ, എസ്. ശൈലജ, പരേതനായ രാമകൃഷ്ണക്കുറുപ്പ്, എൻ.കെ. ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
പുലയനാർകോട്ട: ശ്രീകൃഷ്ണ നഗർ രേവതിയിൽ രത്നകുമാർ (73 -റിട്ട. കെ.എസ്.ആർ.ടി.സി ഡിപ്പോ എൻജിനീയർ) നിര്യാതനായി. ഭാര്യ: ലളിതകുമാരി (റിട്ട. സിവിൽ സപ്ലൈസ്). മക്കൾ: അർച്ചന, ദർശന. മരുമക്കൾ: മണികണ്ഠൻ, അനൂപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ശാന്തികവാടത്തിൽ.
നെയ്യാറ്റിൻകര: മണലുവിള വെൺപകലിൽ ജെ. ഗോപി (88) നിര്യാതനായി. ഭാര്യ: പരേതയായ റസലമ്മ. മക്കൾ: വിജയൻ (അഗ്നിരക്ഷ സേന), ശോഭ, സുധ. മരുമകൾ: ജോൺസൺ, സോമൻ.
വെള്ളൂർ: സുബ്ഹാന കോട്ടജിൽ അബ്ദുൽ സലാം (82) നിര്യാതയായി. ഭാര്യ: നബീസബീവി. മക്കൾ: ഷാജഹാൻ, സുലൈമാൻ, നൗഷാദ്, സബീദബീവി, സക്കീർഹുസൈൻ. മരുമക്കൾ: റജിലബീവി, സമീറ, റംല ബീവി, ബദറുദീൻ, സാബിറ.
തിരുവനന്തപുരം: ചിത്രകാരനും പബ്ലിക് റിലേഷന്‍സ് ഡിപ്പാർട്ട്മെൻറ് മുൻ ഉദ്യോഗസ്ഥനുമായ ഇ.എസ്. വർഗീസ് (76-വർഗീസ് പുനലൂർ) നിര്യാതനായി. ലളിതകലാ അക്കാദമി ഭരണസമിതി അംഗവും അവാർഡ് ജേതാവുമാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യ ഡിസൈൻ, പല സർക്കാർ പുസ്തകങ്ങളുടെ പുറംചട്ടകൾ, പരസ്യങ്ങൾ എന്നിവ രൂപകൽപന ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഗാന്ധിയുടെ ചിത്രം ഇദ്ദേഹത്തിെൻറ സംഭാവനയാണ്. കേരളത്തിൽ ഉടനീളം നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഭാര്യ: അന്നമ്മ ജോൺ (റിട്ട. പോസ്റ്റൽ അക്കൗണ്ട് ഉദ്യോഗസ്ഥ). മക്കൾ: അമിത് വർഗീസ് (ചീഫ് മാനേജര്‍ - ലീഗൽ എസ്.ബി.ഐ, മുംബൈ), ആഷ വർഗീസ് (മുന്‍ എയർ ഇന്ത്യ). മരുമക്കൾ: ഇന്ദു, സുബിൻ (സി.എം.ഇ, ബംഗളൂരു).
കൈതമുക്ക്: നാലുമുക്ക് പ്ലാഞ്ചേരി ലെയിൻ എം.ആർ.എ 44ൽ സരോജ ടെക്സ്റ്റൈൽസ് ഉടമ ടി. സുബ്രഹ്മണ്യ പിള്ളയുടെ (മണി) മകൻ ഈശ്വരപിള്ള (44-ശങ്കർ) റായ്പൂരിൽ നിര്യാതനായി. ഭാര്യ: ഗായത്രി. മക്കൾ: ശ്രീഹാൻ, പ്രണവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് തൈക്കാട് വെള്ളാള സമുദായ ശ്മശാനത്തിൽ.
നെടുമങ്ങാട്: പുലിപ്പാറ മണിമന്ദിരത്തിൽ ജി. ഭാസ്കരൻ (90 -റിട്ട. കേരള പൊലീസ്) നിര്യാതനായി. മക്കൾ: ജി. കൃഷ്ണൻകുട്ടി (റിട്ട. ആർമി), ജി. നാരായണൻ (റിട്ട. മൃഗ സംരക്ഷണ വകുപ്പ്), സുഭദ്ര, ഓമന, ശാന്ത, പരേതരായ ദേവകി, കൃഷ്ണമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.