Obituary
ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർക്കുന്നിൽ മരം മുറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. കടുവയിൽ കൊക്കോട്ടുകോണത്ത് വീട്ടിൽ കൊച്ചുമണി (53) ആണ് മരിച്ചത്. മരംമുറിക്കുന്നതിനിടെ ശിഖരം 11 കെ.വി കമ്പിയിൽ തട്ടി ഷോക്കേറ്റ് കൊച്ചുമണി തെറിച്ചുവീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സതി. മക്കൾ: അർഷ, അക്ഷയ.
വലിയവിള: മൈത്രീ നഗർ വിനു ഭവനിൽ വിനു (41) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സരോജം. സഹോദരിമാർ: അനിത, മണി, ശോഭ. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻറായിരുന്നു.
മുടപുരം: മുടപുരം ചോനടിയാൻവിള വീട്ടിൽ രമണി (70) നിര്യാതയായി. മക്കൾ: സജികുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: ധന്യ, മഞ്ജു.
പെരുമാതുറ: പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് വീട്ടിൽ പരേതനായ കബീറിെൻറ ഭാര്യ നാസിമ (68) നിര്യാതയായി. മക്കൾ: ഹുസൈൻ, സുനിത, അലി അക്ബർ, ഫൈസൽ, അൽതാഫ്. മരുമക്കൾ: സുമിയ്യ, ഹസൻ, സീന.
നേമം: െഎക്കരവിള മേലേ പുത്തൻ വീട്ടിൽ രാധ (73) നിര്യാതയായി. മക്കൾ: ഷൈലജ, സിന്ധു, പരേതനായ ബാബു. മരുമക്കൾ: പ്രജിത്ത്. ചെറുമകൻ: വൈശാഖ്. സഞ്ചയനം 30ന്.
ഇടയ്ക്കോട്: ആശാരിവിള വീട്ടിൽ പരേതനായ ദാമോദരെൻറ ഭാര്യ േബബി (69) നിര്യാതയായി. മക്കൾ: താര ബേബി, സ്വപ്ന ബേബി. മരുമക്കൾ: ബിനു (കുവൈത്ത്), ഷൈബിൻ (കേരള വിഷൻ).
കല്ലമ്പലം: ചേന്നൻകോട് പാലവിള വീട്ടിൽ ശശിധരൻപിള്ള (75) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: ദീപ, രശ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നേമം: പേയാട് ഭജനമഠം റോഡ് എസ്.ബി.എം.എ- സി/3 വിപഞ്ചികയിൽ രുക്മിണിയമ്മ (79) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ നായർ (റിട്ട. സെക്രട്ടേറിയറ്റ്). മക്കൾ: വത്സലകുമാരി, രാധാകൃഷ്ണൻ (പഞ്ചായത്ത് വകുപ്പ്), രേണുകാദേവി. മരുമക്കൾ: രാജശേഖരൻ നായർ (റിട്ട. ട്രാൻസ്പോർട്ട്), പത്മ, വേണുഗോപാലൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
കാര്യവട്ടം: കാര്യവട്ടം കളിയിൽ വീട്ടിൽ രത്നമ്മ (72) നിര്യാതയായി. ഭർത്താവ്: ശശിധരൻ നായർ. മക്കൾ: സിന്ധു, അജിതകുമാരി, വിനയകുമാർ (കെ.എസ്.ആർ.ടി.സി കണിയാപുരം) മരുമക്കൾ: മധു, മധുസൂദനൻ നായർ, ശ്രീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.
പോത്തൻകോട്: നേതാജിപുരം കട്ടക്കാലിൽ തടത്തരികത്ത് വീട്ടിൽ ബഷീർ (63) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: റിയാസ്, റഫീക്ക്, സുമയ്യബീവി. മരുമക്കൾ: ഷമീർ, മുംതാസ്, സുമയ്യ.
പേരൂര്‍ക്കട: ഹാര്‍വിപുരം ഒന്നാം ലെയിനില്‍ ചന്ദ്രബാബു (63-ദലിത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം പ്രസിഡൻറ്) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ശാന്തി. മക്കള്‍: ഗീതു, മഹേഷ്. മരുമക്കള്‍: ശ്രീകാന്ത്, ശാലിനി.
കാരക്കോണം: നിലമാമൂട് റീൻ വില്ലയിൽ പരേതനായ റെസലയ്യെൻറ ഭാര്യ കോമളാഭായി (74- റിട്ട. അധ്യാപിക ചെമ്പൂർ എച്ച്.എസ്) നിര്യാതയായി മക്കൾ: റീന കെ. റസൽ (സീനിയർ സൂപ്രണ്ട് ഐ.ടി.ഐ ഡയറക്ടറേറ്റ്), ഷീന കെ. റസൽ (യു.ഡി ക്ലർക്ക്, ഇറിഗേഷൻ പബ്ലിക് ഓഫിസ്). മരുമക്കൾ: ബിജു പ്രിയദർശൻ (സബ് ഇൻസ്പെക്ടർ റിസർവ് ബാങ്ക്), ജോഷി (അസി. സബ് ഇൻസ്പെക്ടർ, ഇ ചെല്ലാൻ പ്രോജക്ട് പട്ടം). പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന് വസതിയിൽ.