ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർക്കുന്നിൽ മരം മുറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. കടുവയിൽ കൊക്കോട്ടുകോണത്ത് വീട്ടിൽ കൊച്ചുമണി (53) ആണ് മരിച്ചത്. മരംമുറിക്കുന്നതിനിടെ ശിഖരം 11 കെ.വി കമ്പിയിൽ തട്ടി ഷോക്കേറ്റ് കൊച്ചുമണി തെറിച്ചുവീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സതി. മക്കൾ: അർഷ, അക്ഷയ.