Obituary
കൊല്ലം: അയത്തിൽ സുരഭി നഗർ 222 ഗായത്രി ഭവനിൽ പരേതനായ പ്രഭാകരെൻറ ഭാര്യ സുബിദാ ദേവി (80) നിര്യാതയായി. മക്കൾ: ലാലു, ഷൈലജ, അജിത, അമ്പിളി, ദീപ. മരുമക്കൾ: സുധർമ, രാജൻ, ഹരിസുതൻ, ബൈജു, സുശീലൻ.
പൊലിക്കോട്: ഇടയം മീനണ്ണൂർ വടക്കുംകര പുത്തൻവീട്ടിൽ മാധവൻ ആചാരി (85) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ലതിക, മധു, മഞ്ജു. മരുമക്കൾ: വിദ്യാധരൻ, ബിന്ദു, ബിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
കൊട്ടാരക്കര: പള്ളിക്കൽ ചന്ദ്രാസിൽ പരേതനായ അബ്ദുൽ സലാമിെൻറ ഭാര്യ എസ്. ജമിനിഷാ നിര്യാതയായി. മക്കൾ: ജെസി സലാം, അസിയാൻ. മരുമകൻ: എ. ഷാജു (കൊട്ടാരക്കര നഗരസഭ ചെയർമാൻ). ഖബറടക്കം കൊട്ടാരക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പരവൂർ: കുറുമണ്ടൽ വടക്കേപുള്ളിയിൽ വീട്ടിൽ തങ്കപ്പകുറുപ്പിെൻറ ഭാര്യ ലീലയമ്മ (76) നിര്യാതയായി. മക്കൾ: പരേതനായ അനിൽകുമാർ, സുനിൽകുമാർ, സുനില. മരുമക്കൾ: ലേഖ, അഞ്ജലി, പ്രകാശ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
ചവറ: കൃഷ്ണൻനട വാർഡിൽ അമ്പാടിയിൽ രാധാകൃഷ്ണൻ (വാവാച്ചൻ, 65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: രേഖാ സുരേഷ്, വിഷ്ണു. മരുമക്കൾ: സുരേഷ്, ആര്യ. സംസ്കാരം ഞായറാഴ്ച രാവിലെ പതിനൊന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കാവനാട്: കുരീപ്പുഴ സംഗീത ജങ്ഷന് ‘നന്ദനം’ -1ല്‍ പരേതനായ മധുസൂദനന്‍പിള്ളയുടെ (സി.പി.ഐ ടൗണ്‍ വെസ്റ്റ് മുൻ എൽ.സി സെക്രട്ടറി, പുന്നത്തല ബാങ്ക് മുന്‍ പ്രസിഡൻറ്) ഭാര്യ വസന്തകുമാരി (62, ആനേഴ്ത്ത് കിഴക്കതില്‍, കുരീപ്പുഴ) നിര്യാതയായി. മക്കള്‍: വിജിത് (മെഡിക്കല്‍ റപ്രസെേൻററ്റീവ്), സുജിത് (ബി.എസ്.എഫ്, ത്രിപുര). മരുമക്കള്‍: മൃദുല മോഹന്‍, വര്‍ഷ ശ്രീകുമാര്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തില്‍.
അഞ്ചൽ: അഗസ്ത്യക്കോട് പേഴുവിള വീട്ടിൽ അബ്ദുൽ അസീസ് (85) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ ബീവി. മക്കൾ: നസീമ, നസീറ. മരുമക്കൾ: ഹനീഫ, അൻസാരി. ഖബറടക്കം ഞായറാഴ്ച രാവിലെ10ന് അഞ്ചൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ഇർഷാദ് മുക്ക് സൂര്യാ നഗർ 30ൽ പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ നാസറുദ്ദീൻ (58) നിര്യാതനായി. ഭാര്യ: ഹബീബ. മക്കൾ: നിജാദ്, നൗഫിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ചവറ: പുതുക്കാട് കുറച്ചേരി തെക്കതില്‍ പരേതനായ സേവ്യറിെൻറ ഭാര്യ കര്‍മലി (82) നിര്യാതയായി. മക്കള്‍: പെട്രീഷ്യ, അലക്സാണ്ടർ. മരുമക്കള്‍: ജെയിംസ്, വ്യാകുലം.
എഴുകോൺ: ഇരുമ്പനങ്ങാട് കോട്ടയ്േകാണം അജയമന്ദിരത്തിൽ ചന്ദ്രൻപിള്ള (76) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: അനിൽകുമാർ, അശോക്കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം സൂര്യാസിൽ (പാട്ടത്തിൽ തെക്കതിൽ) ഇസ്മായിൽകുഞ്ഞ് (60- ലോട്ടറി വ്യാപാരി) നിര്യാതനായി. ഭാര്യ: സുരിയത്ത്. മക്കൾ: ആദിൽ ഇസ്മായിൽ, അഹീർ ഇസ്മായിൽ. മരുമകൾ: ഐഷ.
കൊട്ടിയം: താന്ത്രികാചര്യൻ മുഖത്തല നീലമന ഇല്ലത്ത് പരേതരായ തന്ത്രി വൈകുണ്ഠം നമ്പൂതിരിയുടെയും പങ്കജാക്ഷി അന്തർജനത്തിെൻറയും മകൻ വൈകുണ്ഡം ഗോവിന്ദൻ നമ്പൂതിരി (67) നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരുവിതാംകൂർ ദേവസ്വത്തിൽ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി 500ൽപരം ക്ഷേത്രങ്ങളുടെ തന്ത്രി ആയിരുന്നു. അഖിലകേരള തന്ത്രി മണ്ഡലം സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. നിലവിൽ യോഗക്ഷേമസഭ കൊല്ലം ജില്ല പ്രസിഡൻറ് പദവി ഉൾപ്പെടെ നിരവധി സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്നുണ്ട്. ദീർഘകാലം മുഖത്തല മുരാരി ക്ഷേത്രത്തിൽ താന്ത്രിക വൃത്തിയിലും മേൽശാന്തിയും ആയിരുന്നു. ഭാര്യ: റിട്ട അധ്യാപിക ലീല അന്തർജനം (മാധവപ്പള്ളി ഇല്ലം). മക്കൾ: വിഷ്ണുദത്ത് നമ്പൂതിരി, ശങ്കർദത്ത് നമ്പൂതിരി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മുഖത്തല നീലമന ഇല്ലത്തിൽ.