Obituary
അടൂർ: കോട്ടമുകൾ ജങ്ഷൻ പ്ലാവിളയിൽ പുത്തൻവീട്ടിൽ അംജത് ഖാൻ (49) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: സുലൈഖ എസ്. ഖാൻ, സുഹൈൽ എസ്. ഖാൻ.
മല്ലപ്പള്ളി: മഞ്ഞത്താനം പാരിക്കൽ സി.കെ. തങ്കപ്പൻ (മോനി- 56) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: ആശ, അനിൽ, അനീഷ്. മരുമക്കൾ: ബിനോയി, ബിന്ദു, മഹേശ്വരി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കൈപ്പറ്റ ഹാബേൽ മെമ്മോറിയൽ ഓൾ സെയിൻറ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
കുന്നന്താനം: ലക്ഷ്മി നിവാസിൽ ടി.പി. ദേവകിയമ്മ (94) നിര്യാതയായി. തിരുവല്ല പൊടിയാടി തയ്യിൽ കുടുംബാംഗമാണ്. മക്കൾ: സുശീല, ലീലമ്മ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, ഗോപാലകൃഷ്ണൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
പത്തനംതിട്ട: 50 വയസ്സ് വരുന്ന അജ്ഞാതനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട തൈക്കാവ് ഗവ. സ്കൂളിെൻറ വടക്കുവശെത്ത വീട്ടിലെ ഷെഡിലാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥർ 23 മുതൽ സ്ഥലത്തില്ലായിരുന്നു. ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടത്. ഒരാഴ്ച പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തനംതിട്ട െപാലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പന്തളം: കുടശനാട് ആലുവിളയിൽ പരേതനായ ഭാനുവിെൻറ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കൾ: പരേതനായ ബി. ബിജു, ആർ. ബിന്ദു. മരുമകൻ: പി. രാജു.
നാരങ്ങാനം: വലിയകുളം റാണിഭവനിൽ എൻ.കെ. ഉണ്ണി (70) നിര്യാതനായി. ചെറുകോൽ നല്ലൂർ കുടുംബാംഗമാണ്. ഭാര്യ: ഓമന. മക്കൾ: റാണി, കണ്ണൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്.
പന്തളം: കുളനട മാന്തുക കല്ലുംകൂട്ടിൽ പുത്തൻവീട്ടിൽ കെ.എസ്. ദാമോദരൻ (78)നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: വത്സല, ശശീന്ദ്രൻ, സന്തോഷ്, സലിജ. മരുമക്കൾ: അശോകൻ, സാബു, ജ്യോതിപ്രിയ, രാജി.
റാന്നി: തോട്ടമൺ തടത്തിൽ തുണ്ടിയിൽ പരേതനായ പി.എ. ഹമീദിെൻറ മകൻ അബ്ദുൽ റഷീദ് (54) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: അൻവർ ബാഷ, അബുബാഷ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് റാന്നി അങ്ങാടി ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
അടൂർ: തുവയൂർ വി.സി.എസ് ഭവനിൽ (വള്ളിവിളയിൽ) പരേതനായ വി.സി. സാമുവേലിെൻറ ഭാര്യ അന്നമ്മ സാമുവേൽ (88) നിര്യാതയായി. ദീർഘനാൾ ആരോഗ്യ വകുപ്പിൽ നഴ്സിങ് സ്കൂൾ പ്രിൻസിപ്പലായും ജില്ല പബ്ലിക് ഹെൽത്ത് ഓഫിസറായും സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: അന്താരാഷ്ട്ര പ്രശസ്തനായ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക മനുഷ്യാവകാശ പ്രവര്ത്തകനും കെ.പി.സി.സി പബ്ലിക് പോളിസി ചെയർമാനും യു.എൻ മുൻ ഡയറക്ടറും ബോധിഗ്രാം ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകനുമായ ജോണ് സാമുവേ, റെയ്ച്ചൽ മാത്യു. മരുമക്കൾ: ഡോ. മാത്യു മത്തായി, ഡോ. ബീന തോമസ് തരകൻ (ആർക്കിയോളജിസ്റ്റ്, ഹെറിറ്റേജ് വോക്ക്, തിരുവനന്തപുരം).
ചിറ്റാർ: പുളിനിൽക്കുന്നതിൽ പി.എം. തോമസ് (85) നിര്യാതനായി. മക്കൾ: ബാബു തോമസ് (ഓവർസിയർ, പി.ഡബ്ല്യു.ഡി), എബ്രഹാം തോമസ് (ദുബൈ), മിനി (ബംഗളൂരു), ഫാ. മാത്യു റെജി (ബഥനി ആശ്രമം, നാലാഞ്ചിറ). മരുമക്കൾ: ഷിബി ബാബു, ഷീജ, മോൻസൺ (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചിറ്റാർ സെൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
പന്തളം: കടയ്ക്കാട് കോട്ടക്കനി വീട്ടിൽ സുലൈമാൻ റാവുത്തറുടെ മകൻ നസീർ റാവുത്തർ (58) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നെസിയ മോൾ, തൻസി, തസ്നി, മുഹമ്മദ് അഷ്റഫ്. മരുമക്കൾ: ഷെമീർ, നിജാഷ്.
കുളനട: ഉള്ളന്നൂർ മലയിടിഞ്ഞപൊയ്കയിൽ എം.എസ്. ബാലകൃഷ്ണൻ (റിട്ട. ഹെഡ് മാസ്റ്റർ -59) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അശ്വതി ബി. കൃഷ്ണൻ, അഞ്ജലി ബി. കൃഷ്ണൻ. മരുമക്കൾ: അഖിൽ, മണികണ്ഠൻ.