പത്തനംതിട്ട: 50 വയസ്സ് വരുന്ന അജ്ഞാതനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട തൈക്കാവ് ഗവ. സ്കൂളിെൻറ വടക്കുവശെത്ത വീട്ടിലെ ഷെഡിലാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥർ 23 മുതൽ സ്ഥലത്തില്ലായിരുന്നു. ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടത്. ഒരാഴ്ച പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തനംതിട്ട െപാലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.