Obituary
അടൂർ: തുവയൂർ വി.സി.എസ് ഭവനിൽ (വള്ളിവിളയിൽ) പരേതനായ വി.സി. സാമുവേലിെൻറ ഭാര്യ അന്നമ്മ സാമുവേൽ (88) നിര്യാതയായി. ദീർഘനാൾ ആരോഗ്യ വകുപ്പിൽ നഴ്സിങ് സ്കൂൾ പ്രിൻസിപ്പലായും ജില്ല പബ്ലിക് ഹെൽത്ത് ഓഫിസറായും സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: അന്താരാഷ്ട്ര പ്രശസ്തനായ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക മനുഷ്യാവകാശ പ്രവര്ത്തകനും കെ.പി.സി.സി പബ്ലിക് പോളിസി ചെയർമാനും യു.എൻ മുൻ ഡയറക്ടറും ബോധിഗ്രാം ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകനുമായ ജോണ് സാമുവേ, റെയ്ച്ചൽ മാത്യു. മരുമക്കൾ: ഡോ. മാത്യു മത്തായി, ഡോ. ബീന തോമസ് തരകൻ (ആർക്കിയോളജിസ്റ്റ്, ഹെറിറ്റേജ് വോക്ക്, തിരുവനന്തപുരം).
ചിറ്റാർ: പുളിനിൽക്കുന്നതിൽ പി.എം. തോമസ് (85) നിര്യാതനായി. മക്കൾ: ബാബു തോമസ് (ഓവർസിയർ, പി.ഡബ്ല്യു.ഡി), എബ്രഹാം തോമസ് (ദുബൈ), മിനി (ബംഗളൂരു), ഫാ. മാത്യു റെജി (ബഥനി ആശ്രമം, നാലാഞ്ചിറ). മരുമക്കൾ: ഷിബി ബാബു, ഷീജ, മോൻസൺ (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചിറ്റാർ സെൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
പന്തളം: കടയ്ക്കാട് കോട്ടക്കനി വീട്ടിൽ സുലൈമാൻ റാവുത്തറുടെ മകൻ നസീർ റാവുത്തർ (58) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നെസിയ മോൾ, തൻസി, തസ്നി, മുഹമ്മദ് അഷ്റഫ്. മരുമക്കൾ: ഷെമീർ, നിജാഷ്.
കുളനട: ഉള്ളന്നൂർ മലയിടിഞ്ഞപൊയ്കയിൽ എം.എസ്. ബാലകൃഷ്ണൻ (റിട്ട. ഹെഡ് മാസ്റ്റർ -59) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അശ്വതി ബി. കൃഷ്ണൻ, അഞ്ജലി ബി. കൃഷ്ണൻ. മരുമക്കൾ: അഖിൽ, മണികണ്ഠൻ.
തിരുവല്ല: വിദേശത്തേക്ക് മടങ്ങാനാവാത്തതിെൻറ മനോവിഷമത്തിൽ പ്രവാസി തൂങ്ങി മരിച്ചു. വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതിൽ വീട്ടിൽ പ്രസാദണ് (60) മരിച്ചത്. വീടിെൻറ ടെറസിെൻറ മേൽക്കൂരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. 13 വർഷമായി മസ്കത്തിലെ എസ് ആൻഡ് ടി കമ്പനിയിൽ ജീവനക്കാരനായിരുന്ന പ്രസാദ്, കഴിഞ്ഞ ഫെബ്രുവരിലാണ് ലീവിന് നാട്ടിലെത്തിയത്. കോവിഡിെൻറ പശ്ചാത്തലത്തിൽ മടക്കയാത്ര വൈകിയതിനെത്തുടർന്ന് ബാങ്ക് വായ്പയടക്കം മുടങ്ങിയതിെൻറ മനോവിഷമം പ്രസാദിനെ അലട്ടിയിരുന്നതായി അടുത്ത ബന്ധു പൊലീസിൽ മൊഴി നൽകി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അഞ്ജലി, അനുപമ. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു.
മുരണി: പാലക്കപ്പറമ്പിൽ പി.കെ. രഘു (റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ -59) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രമ്യ, രഞ്ജു. മരുമകൻ: നവീൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
മല്ലപ്പള്ളി ഈസ്റ്റ്: സി.ആർ.പി.എഫ് റിട്ട. ഉദ്യോഗസ്ഥൻ കല്ലൂപ്പാറ ഓലിക്കൽ ഒ.ഇ. ഈപ്പൻ (അച്ചൻകുഞ്ഞ്-73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഞ്ചു മനോജ്, അനീഷ് ഈപ്പൻ. മരുമക്കൾ: മനോജ് കുരുവിള, സ്നേഹ അനീഷ്. സംസ്കാരം പിന്നീട്.
മല്ലപ്പള്ളി: ചവറുകാലായിൽ സി.എം. മാത്യു (രാജു-, 67) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
മല്ലപ്പള്ളി: ആനിക്കാട് കല്ലൂപ്രയാറ്റ് നെല്ലിക്കാപള്ളിൽ ബഥേൽ എബ്രഹാം സ്കറിയയുടെ ഭാര്യ ലിസിയമ്മ ജോൺ (62) നിര്യാതനായി. രാജസ്ഥാൻ കോട്ട ഗവൺമെൻറ് റിട്ട. നഴ്സിങ് ട്യൂട്ടറാണ്. കുന്നന്താനം താഴത്തേകൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അഭിഷേക് സ്കറിയ, അനിൽ സ്കറിയ. മരുമക്കൾ: ഷീന, ഡോ.സുബി (യു.കെ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാതിക്കാട് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പാടിമൺ: പാറയിൽ ചിറയിൽ പി.സി. സ്കറിയ (94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: അച്ചൻകുഞ്ഞ്, രാജൻ, ബാബു, ഷാജി. മരുമക്കൾ: അച്ചാമ്മ, തങ്കമ്മ, വത്സമ്മ, റോസമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പരക്കത്താനം സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
മല്ലപ്പള്ളി: പടുതോട് കാവുങ്കൽ പടിഞ്ഞാറേ തടത്തിൽ കെ.കെ. സുശീലൻ (83) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ സുശീലൻ. മക്കൾ: ലത എസ്, ലളിത സുനിൽ, ലതിക സുരേന്ദ്രൻ, ലാലു കെ. സുശീലൻ, ലിജു കെ. സുശീലൻ. മരുമക്കൾ: സുനിൽ, സുരേന്ദ്രൻ, ലതിക എം, പരേതനായ ശിവൻകുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കൊടുമൺ: കൊടുമൺ മാവിളയിൽ എം.കെ. പാപ്പച്ചൻ (റിട്ട. എയർഫോഴ്സ് -75) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: റോബി പി. കോശി (ദുബൈ), റോജി പി. കോശി (എച്ച്.എസ്.ബി.സി ബംഗളൂരു). മരുമക്കൾ: ഡോ. ഷീന ഗ്രേസ് കോശി (വെറ്ററിനറി ഡിസ്പെൻസറി, പ്രമാടം), ബിനിത ബേബി (ടി.സി.എസ് ബംഗളൂരു). സംസ്കാരം പിന്നീട്.