തിരുവല്ല: വിദേശത്തേക്ക് മടങ്ങാനാവാത്തതിെൻറ മനോവിഷമത്തിൽ പ്രവാസി തൂങ്ങി മരിച്ചു. വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതിൽ വീട്ടിൽ പ്രസാദണ് (60) മരിച്ചത്. വീടിെൻറ ടെറസിെൻറ മേൽക്കൂരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. 13 വർഷമായി മസ്കത്തിലെ എസ് ആൻഡ് ടി കമ്പനിയിൽ ജീവനക്കാരനായിരുന്ന പ്രസാദ്, കഴിഞ്ഞ ഫെബ്രുവരിലാണ് ലീവിന് നാട്ടിലെത്തിയത്. കോവിഡിെൻറ പശ്ചാത്തലത്തിൽ മടക്കയാത്ര വൈകിയതിനെത്തുടർന്ന് ബാങ്ക് വായ്പയടക്കം മുടങ്ങിയതിെൻറ മനോവിഷമം പ്രസാദിനെ അലട്ടിയിരുന്നതായി അടുത്ത ബന്ധു പൊലീസിൽ മൊഴി നൽകി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അഞ്ജലി, അനുപമ. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു.