Obituary
തുറവൂർ: പഞ്ചായത്ത് ആറാം വാർഡ് കാട്ടിപ്പറമ്പിൽ കൃഷി അസിസ്റ്റൻറ് ഓഫിസ് റിട്ട. യു.ഡി ക്ലർക്ക് നാരായണൻ (77) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്രീജ, ജിഷ, ഹരികൃഷ്ണൻ. മരുമക്കൾ: അനിൽകുമാർ (പി.ഡബ്ല്യു.ഡി), പത്മകുമാർ (കേരള കൗമുദി), വീണ.
ചേർത്തല: നഗരസഭ 28ാം വാർഡിൽ അന്നത്തോടത്ത് പുരുഷെൻറ ഭാര്യ മോഹിനി (75) നിര്യാതയായി. മക്കൾ: ഷേർളി, മധു, സനിത. മരുമക്കൾ: ബിബിൻ, വിനയ, സുരേഷ്.
വടുതല: മുനീർ മൻസിൽ (കണ്ണന്തറ വെളിയിൽ) കെ.കെ. നാസിറുദ്ദീൻ മൗലവി (61) നിര്യാതനായി. മണ്ണഞ്ചേരി അമ്പനാകുളങ്ങര ജുമാമസ്ജിദ്, പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ ജുമാമസ്ജിദ്, പാണാവള്ളി മണപ്പുറം പള്ളി, കുത്തിയതോട് ജുമാമസ്ജിദ് തുടങ്ങിയ പള്ളികളിൽ ഖതീബായും വടുതല ബുസ്താനുൽ ജന്ന മദ്റസ, പാണാവള്ളി ഹയാത്തുൽ ഇസ്ലാം മദ്റസ എന്നിവിടങ്ങളിൽ മുഅല്ലിമായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ചന്തിരൂർ നടുവിലത്തറ കുടുംബാംഗം ഹാജറ. മക്കൾ: മുനീർ, സാജിദ, ഹസൻ, ഹഫ്സത്ത്, അനീസ് മദനി. മരുമക്കൾ: ആമിന, അഷ്റഫ്, നൗഫിയ, നിസാം, മുഹ്സിന.
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാംവാർഡ് വേന്തനേഴത്ത് സലിലെൻറയും ഷൈലജയുടെയും മകൾ സതീഷ (കുക്കു -29) നിര്യാതയായി. സഹോദരൻ: അനന്തകൃഷ്ണൻ
വടുതല: കൊമ്പനാമുറി പരേതനായ കെ.കെ. മാമ്മുവിെൻറ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: താഹിറ, റസീന, നഹാസ്, ഫൗസിയ, സലീം, ഹിലാൽ, ഷംല, അഫ്സൽ. മരുമക്കൾ: ഹസൻ, ജമാലുദ്ദീൻ, സാജിദ, ഹുസൈൻ, ഹസീന, നജിദ, സൈദു.
വടുതല: അരൂക്കുറ്റി നാലാംവാർഡിൽ കോട്ടവേലിക്കാത്ത് ദാറുൽകറമിൽ കെ.എം. കുഞ്ഞുമുഹമ്മദ് മൗലവി (69) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെയും ലജ്നത്തുൽ മുഅല്ലിമീെൻറയും ആലപ്പുഴ ജില്ല പ്രസിഡൻറായും ദീർഘനാൾ വടുതല കോട്ടൂർ പള്ളി ഖതീബായും സേവനമനുഷ്ഠിച്ചു. വടുതല അബ്റാർ സ്ഥാപക സെക്രട്ടറിയാണ്. ഭാര്യമാർ: പരേതയായ സാഹിറ, ജസീല. മക്കൾ: അനീസ, ഹസീന, സമീറ, മുഹമ്മദ് ബിജിലി. മരുമക്കൾ: സിറാജ്, അൻവർ, നിഷാദ്, സബീന.
മാന്നാർ: മാന്നാർ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ കുറ്റിയിൽ അതുൽ വില്ലയിൽ സതിയമ്മ (70) നിര്യാതയായി. ഭർത്താവ്: കായംകുളം പെരിങ്ങാലകുന്നേത്ത് തറയിൽ വീട്ടിൽ പരേതനായ മാധവൻകുട്ടി. മകൾ: മേഘല. മരുമകൻ: കെ. മദനരാജൻ (ഫിഷറീസ് സർവേ ഓഫ് ഇന്ത്യ കൊച്ചി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ആലപ്പുഴ: കൈതവന തച്ചനേഴത്ത് വേണുക്കുട്ടെൻറ മകൻ വി. മനോജ് (38) നിര്യാതനായി. മാതാവ്: മഹേശ്വരി. ഭാര്യ: രമ്യ ആർ. നായർ. മക്കൾ: വിസ്മയ മനോജ്, കാശിനാഥൻ, കൈലാസനാഥൻ.
തകഴി: പുതിയവീട്ടിൽ തോമസ് മാത്യു (മാത്യുച്ചായന് -98) നിര്യാതനായി. ഭാര്യ: കണ്ടങ്കരി പാട്ടത്തില്‍ കുടുംബാംഗം ത്രേസ്യാമ്മ മാത്യു. മക്കള്‍: മാത്യു തോമസ് (കുവൈത്ത്), ജോസഫ് മാത്യു (സൗദി), മാര്ട്ടിന് മാത്യു (ലണ്ടന്‍), ഫാ. വര്‍ഗീസ് പുതിയവീട് സി.എം.ഐ. മരുമക്കള്‍: ത്രേസ്യാമ്മ തോമസ് അന്പതില്ച്ചിറ, സിജി ജോസഫ് പറമ്പില്‍ പറമ്പില്‍, ജിന്‍സി ജെയ്മോന് തെക്കേ പാണ്ടിച്ചേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തകഴി തെന്നടി സെൻറ് റീത്താസ് ദേവാലയ സെമിത്തേരിയിൽ.
മണ്ണഞ്ചേരി: പഞ്ചായത്ത് ഒമ്പതാം വാർഡ് വളപ്പിൽ ചന്ദ്രശേഖരൻ (93) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ജയദേവൻ, ശശിധരൻ, കൃഷ്ണമ്മ. അമൃതവല്ലി. മരുമക്കൾ: വിശ്വമ്മ, രമണി, ഗോപിദാസ്, സജീവ്.
ചാരുംമൂട്: കരിമുളക്കൽ പാലവിളയിൽ പുത്തൻവീട്ടിൽ ജി. അച്ചൻകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: അഖിൽ, അൻസു. മരുമകൻ: എം.സി. മാത്യു. സംസ്കാരം പിന്നീട്.
മാവേലിക്കര: കല്ലുമല ആക്കനാട്ടുകര ശ്രീകൃഷ്ണ വിലാസത്തിൽ പി.എൻ. ബാലൻ (റിട്ട.ഫോറസ്റ്റർ- 78) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ശ്രീമോൾ (അധ്യാപിക, സെൻറ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ, പുതിയകാവ്), നീമോൾ (അക്കൗണ്ടൻറ്, കല്ലുമല കാർഷിക സഹകരണ ബാങ്ക്), രഞ്ജിബാൽ. മരുമക്കൾ: രാജീവ് (മാമ്പള്ളി മെഡിക്കൽസ്, കല്ലുമല), നിമ്യ, പരേതനായ കൊച്ചുമോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.