വടുതല: അരൂക്കുറ്റി നാലാംവാർഡിൽ കോട്ടവേലിക്കാത്ത് ദാറുൽകറമിൽ കെ.എം. കുഞ്ഞുമുഹമ്മദ് മൗലവി (69) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെയും ലജ്നത്തുൽ മുഅല്ലിമീെൻറയും ആലപ്പുഴ ജില്ല പ്രസിഡൻറായും ദീർഘനാൾ വടുതല കോട്ടൂർ പള്ളി ഖതീബായും സേവനമനുഷ്ഠിച്ചു. വടുതല അബ്റാർ സ്ഥാപക സെക്രട്ടറിയാണ്. ഭാര്യമാർ: പരേതയായ സാഹിറ, ജസീല. മക്കൾ: അനീസ, ഹസീന, സമീറ, മുഹമ്മദ് ബിജിലി. മരുമക്കൾ: സിറാജ്, അൻവർ, നിഷാദ്, സബീന.