ആലപ്പുഴ: കോവിഡ് ബാധിച്ച് ആലപ്പുഴ ജില്ലയിൽ ബാങ്ക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
ഇന്ത്യൻ ബാങ്ക് ചേർത്തല ശാഖ ഉദ്യോഗസ്ഥൻ നഗരസഭ നാലാംവാർഡ് കിണറ്റുകരയിൽ കെ. ജോസഫിെൻറ മകൻ കെ.ജെ. സന്തോഷ് കുമാർ (52), മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വെളിയിൽ വിജയപ്പൻ (76), മുഹമ്മ പഞ്ചായത്ത് ഏഴാംവാർഡ് ആര്യക്കര തകിടിയിൽ ടി.പി. മഹികുമാർ (55), ചെങ്ങന്നൂർ ചെറിയനാട് കൊല്ലകടവ് 10ാം വാർഡ് വെട്ടിയാറൻ പുരയിടത്തിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (64) എന്നിവരാണ് മരിച്ചത്. അബ്ദുൽ ലത്തീഫിെൻറ ഭാര്യ: സുബൈദാബീവി. മക്കൾ: നിയാസ്, നിഷാദ്, നിസാം, നിസാർ. സന്തോഷ് കുമാറിെൻറ മാതാവ്: റോസമ്മ ജോസഫ്. ഭാര്യ: റിറ്റിമോൾ. മക്കൾ: ആഷിഖ് സന്തോഷ്, സാന്ദ്ര സന്തോഷ്. സംസ്കാരം ഞായറാഴ്ച നെടുമ്പ്രക്കാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
വിജയപ്പെൻറ ഭാര്യ: രാജമ്മ. മക്കൾ: ദീപു, അമ്പിളി. മരുമക്കൾ: മഞ്ജു, രാജേന്ദ്രൻ. മഹികുമാറിെൻറ ഭാര്യ: ബിന്ദു (നഴ്സ്, താമരക്കുളം ഗവ. ആശുപത്രി). മക്കൾ: മിഥുൻ, മൃണാൾ.