Obituary
ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിന് കിഴക്ക് പേലി വേലായുധന്റെ ഭാര്യ ശ്രീമതി (78) നിര്യാതയായി. മക്കൾ: ശകുന്തള, രജിനി, മണികണ്ഠൻ. മരുമക്കൾ: ബാബു, സിദ്ധാർഥൻ, സജി.
ഒല്ലൂര്‍: എം.സി റോഡില്‍ കോട്ടയം കുറവിലങ്ങാട് ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച ഒല്ലൂര്‍ സൗത്ത് അഞ്ചേരി മേലേടത്ത് ബ്രൂക്കിന്റെ മകന് നോയലിന്റെ (21) സംസ്കാരം ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തും. വിദേശത്തുള്ള പിതാവും സഹോദരനും എത്താനാണ് കാത്തിരിക്കുന്നത്. നോയലും സുഹൃത്ത് ശരത്തും (21) സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. നോയൽ സംഭവസ്ഥലത്ത് മരിച്ചു. തൃശൂര്‍ മുളങ്ങാട്ടുപറമ്പില്‍ ശശിയുടെ മകനായ ശരത്തിനെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള കാര്‍മല്‍ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ കോട്ടയത്തുനിന്ന് തൃശൂരിലേക്ക് വരുമ്പോഴാണ് അപകടം. നോയലിന്റെ മാതാവ്: പേഴ്സിസ്. സഹോദരങ്ങള്‍: നിനവ്, നിഖില്‍.
മേത്തല: ശ്രീനാരായണ സമാജത്തിനു സമീപം കണക്കശ്ശേരി ചന്ദ്രമതി അമ്മയുടെ മകൻ വിശ്വനാഥൻ (57) നിര്യാതനായി. ഭാര്യ: മിനി. മകൾ: നീരജ. സഹോദരങ്ങൾ: രാജഗോപാൽ, ഉമേശൻ, ഗീത.
ചേർപ്പ്: എട്ടുമന കുഞ്ഞാലിപറമ്പിൽ റാഫിയുടെ മകൻ ഫൈസൽ (29) സൗദിയിൽ നിര്യാതനായി. മാതാവ്: ബാബിത. സഹോദരി: റിസ്വാന. സംസ്ക്കാരം സൗദിയിൽ നടക്കും.
ചെറുതുരുത്തി: പാഞ്ഞാൾ അമ്മുഴിപ്പറമ്പിൽ വീട്ടിൽ വീരമണി ചെട്ടിയാർ (94) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുബ്രഹ്മണ്യൻ (കുട്ടൻ), പങ്കജവല്ലി, രത്നവല്ലി. സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ സ്നേഹതീരത്ത്.
തൃപ്രയാർ: കരയാമുട്ടം പരേതനായ കിഴക്കെപാട്ട് പ്രകാശന്റെ മകൻ അനിൽ (47) നിര്യാതനായി. മാതാവ്: മല്ലിക. സഹോദരങ്ങൾ: അജു, സുധി, അജിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വലപ്പാട് പൊതുശ്മശാനത്തിൽ.
കോലഴി: വിവേകാനന്ദ സ്ട്രീറ്റ് പരേതനായ കാക്കശ്ശേരി ജോയിയുടെ ഭാര്യ റീത്താമ്മ (65) നിര്യാതയായി. മക്കൾ: റിജോ, റീഗൻ, റിജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോലഴി സെൻറ് ബെനഡിക്റ്റ് ദേവാലയ സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: എടവിലങ്ങ് വത്സാലയം വടക്കു വശം ചൂരപ്പെട്ടി അപ്പുവിന്റെ ഭാര്യ ഭാർഗവി (87) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, കോമള, ശാരദ, ഗിരിജ, ഷൈല. മരുമക്കൾ: ഷീല, കുട്ടൻ, ഷണ്മുഖൻ, ശശിധരൻ, ദിലീപ്.
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷക തൊഴിലാളി മരിച്ചു. തമിഴ്നാട് ആരവൂർ മേള തെരുവിൽ പായിത്തഞ്ചേരി ഗോപാലിന്റെ മകൻ കുപ്പുസ്വാമി (58) ആണ് മരിച്ചത്. മാപ്രാണം കോന്തിപുലത്തിനടുത്ത് ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ കുപ്പുസ്വാമി മരിച്ചു. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയും കർഷക തൊഴിലാളിയുമായ ബാലന്, ഡെലിവറി വാന്‍ ഡ്രൈവര്‍ നെല്ലായ് സ്വദേശി ദിലീപ് എന്നിവരെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽനിന്ന് ഇരുവരും ജോലിക്കായി എത്തിയിട്ട് അധികം നാളായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പഴുവിൽ: പോക്കാക്കില്ലത്ത് പരേതനായ ഹംസയുടെ ഭാര്യ നബീസ (85) നിര്യാതയായി. മക്കൾ: സഫറാബി, സുഹറാബി, നദീറ. മരുമക്കൾ: മുഹമ്മദ്, ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്.
കരാഞ്ചിറ: കവലക്കാട്ട് ആന്റു (66) നിര്യാതയായി. ഭാര്യ: ഫിലോമിന. മക്കൾ: ഫിന്റോ, ഫിനോ, ഫിനി. മരുമക്കൾ: സിമി, ദിയ, ഷിന്റോ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കരാഞ്ചിറ സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: നെല്ലുവായ് വീട്ടിൽ രവി (65) നിര്യാതനായി. മുരിങ്ങത്തേരിയിൽ വർക്ക്ഷോപ്പും ഫ്ലവർമില്ലും നടത്തിയിരുന്നു. ഭാര്യ: വത്സല. മക്കൾ: സജീഷ്, രജീഷ്, സുമേഷ്. മരുമകൾ: സിൽജ.