Obituary
വേലൂർ: വെള്ളാറ്റഞ്ഞൂർ പള്ളിക്ക് സമീപം മുരിങ്ങത്തേരി വീട്ടിൽ പരേതനായ ഇട്ട്യേശന്റെ മകൻ മാണി (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബേബി, പോൾ, ജോളി. മരുമക്കൾ: മെറീന, ജോസഫ്.
കയ്പമംഗലം: കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പെരിഞ്ഞനം വെസ്റ്റ് പാറൻവീട്ടിൽ സത്യൻ (59) കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെ ശ്രീനാരായണപുരത്താണ് സംഭവം. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അജിത. മകൻ: മിഥുൻ. മരുമകൾ: വിജയലക്ഷ്മി.
ചെന്ത്രാപ്പിന്നി: എസ്.എൻ വിദ്യാഭവൻ സ്കൂളിന് തെക്ക് കോലോത്തുംപറമ്പിൽ അസീസ് (70) നിര്യാതനായി. ഭാര്യ: പരേതയായ ഹവ്വ. മക്കൾ: അബ്ദുൽ ജലീൽ, ഫൈസൽ, ദാവൂദ്, ഷാലിഹ. മരുമക്കൾ: തസ്നീം, ഫസീല, ഷൈമ, അബൂബക്കർ.
വടൂക്കര: ചിയ്യാരം ചുങ്കത്ത്പറമ്പിൽ പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ ഫാഹിഷ് (50) നിര്യാതനായി. മാതാവ്: ലൈല. സഹോദരങ്ങൾ: അബ്ദുൽ സലീം, സാനിഷ്, നിഷ.
പട്ടിക്കാട്: കല്ലിടുക്ക് കുന്നന്‍വീട്ടില്‍ പരേതനായ യോഹന്നാെൻറ മകന് ജോബി (54) നിര്യാതനായി. മാതാവ്: സലീന. ഭാര്യ: മാഗി. മക്കള്‍: അനഘ, അതുല്യ, അഖില. സംസ്കാരം പിന്നീട്.
ആലപ്പാട്: കുണ്ടോളിക്കടവ് നെല്ലിപ്പറമ്പിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുധീഷ്, വിനോജ്, രജിനി. മരുമക്കൾ: ഷീജ, ഷൈലിക, പുഷ്കരൻ.
കേച്ചേരി: ചൂണ്ടൽ പാറന്നൂർ കളരിക്കൽ ശ്രീകുമാർ (63) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പൂർണിമ, ശ്രീജിത്ത്. മരുമകൻ: ഹരീഷ്.
പുന്നയൂർക്കുളം: മാവിന്‍ചുവട് പാലക്കല്‍ ക്ഷേത്രത്തിന് സമീപം എഴുത്തുപുരക്കല്‍ രാജേന്ദ്രന് (68) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: രാഗി, രാഹുല്‍ (സൗദി), രാതുല്‍ (ഖത്തര്‍). മരുമക്കള്‍: രാജന്, കാര്‍ത്തിക, മഞ്ജിമ.
ഇരിങ്ങാലക്കുട: മാടായിക്കോണം കുണ്ടത്ത് കുഞ്ഞിപ്പേങ്ങെൻറ മകൻ വേലായുധൻ (64) നിര്യാതനായി. മതിലകം കുടുംബാരോഗ്യ കേന്ദ്രം റിട്ട. നഴ്സിങ് അസിസ്റ്റന്റാണ്. ഭാര്യ: ദേവയാനി (അംഗൻവാടി വർക്കർ, മാടായിക്കോണം). മക്കൾ: ഡോ. ഹിത (മട്ടാഞ്ചേരി ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ, എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ), ഹിമ (വെള്ളാനിക്കര കാർഷിക സർവകലാശാല). മരുമക്കൾ: നിബൂഷ് (ഹെൽത്ത് ഇൻസ്പെക്ടർ, കുമ്പളങ്ങി കുടുംബാരോഗ്യ കേന്ദ്രം), പത്മകുമാർ (വിൽവട്ടം സഹകരണ ബാങ്ക്).
ചിറക്കൽ: ഇഞ്ചമുടി കാറ്റാടി വീട്ടിൽ അയ്യപ്പക്കുട്ടിയുടെ മകൻ കാർത്തികേയൻ (53) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: കീർത്തന, കിരൺ. മരുമകൻ: ജിത്തു.
കൊടുങ്ങല്ലൂർ: എടവിലങ്ങ് പൊന്നംപുള്ളി വേലായുധൻ (87) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സന്തോഷ്, ബിന്ദു, ബീന, വിനോദ്. മരുമക്കൾ: ഷൈമ, ശാലിനി, വിമൽകുമാർ, സോമൻ.
പഴഞ്ഞി: അടക്ക വ്യാപാരി പട്ടിത്തടം കോതോട്ട് ഗോപാലെൻറ മകൻ ആനന്ദ് (51) നിര്യാതനായി. മാതാവ്: തങ്കമ്മു. ഭാര്യ: പരേതയായ ബിന്ദു. മക്കൾ: അക്ഷയ്, അപർണ. മരുമകൻ: ശ്രീഹരി (ദുബൈ).