Obituary
കുന്നംകുളം: നെഹ്റു നഗറിൽ കാണിയാമ്പാൽ റോഡിൽ കുത്തൂർ കാക്കുവിന്റെ മകൾ ചിന്നമ്മ (78) നിര്യാതയായി. സഹോദരങ്ങൾ: ചെറുകുട്ടി, ചിന്നൻ, അമ്മിണിക്കുട്ടി, സൈമൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
എരുമപ്പെട്ടി: ചിറ്റണ്ട തൃക്കണപതിയാരം ചുങ്കത്ത് വീട്ടിൽ തോമസിന്റെ ഭാര്യ ഗ്രേസി (62) നിര്യാതയായി. മക്കൾ: ജെസി, ഷീന, ബീന, ടീന. മരുമക്കൾ: തങ്കച്ചൻ, ഷാജൻ, സാബു, ബിജോയ്.
തൃശൂർ: കുരിയച്ചിറ എടക്കളത്തൂർ ഇ.പി. ജോസ് (70) നിര്യാതനായി. ഏനാമ്മാവ് എടക്കളത്തൂർ കുടുംബാംഗമാണ്. ദുബൈയിൽ 42 വർഷമായി അൽ-സാബത്ത് ഇലക്ട്രിക്കൽ സർവിസ് ഷോപ് നടത്തിവരുകയായിരുന്നു. ഭാര്യ: ശോഭ വെള്ളറ (ഇൻ ഓർബിറ്റ് എക്സ്പോ, തൃശൂർ). മക്കൾ: ജിതേഷ് (പൈലറ്റ്, ഇൻഡിഗോ), മിഥുൻ (അൽസാബത്ത് ജനറൽ മെയിന്റനൻസ്). മരുമക്കൾ: സ്മിത ചൊവ്വല്ലൂർ, ജിന്റു കിഴക്കയിൽ.
ഒല്ലൂര്‍: പടിഞ്ഞാറെ അങ്ങാടിയില്‍ ചീരക്കുഴി പരേതനായ ഔസേപ്പിന്റെ മകന് ഫ്രാന്‍സിസ് (70) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കള്‍: കീഗര്ജോ, നോര്‍മന്‍, കെവിന്. മരുമക്കള്‍: അമ്പിളി, ജിത, ജോഫിയ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കൊടകര: പുത്തുക്കാവ് കലാനഗര്‍ പോത്തിക്കര വീട്ടില്‍ മാധവന് (78) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കള്‍: അജിത, അഭിലാഷ്, അനിത. മരുമക്കള്‍: ശശി, സരിത, പ്രതാപന്.
പുന്നയൂർ: തെക്കിനിയേടത്ത്പടി ഞാറ്റുകെട്ടിപ്പറമ്പിൽ കുമാരൻ വൈദ്യരുടെ മകൻ സോമനാഥ് (66) നിര്യാതനായി. വടക്കേക്കാട് അലങ്കാർ, ഗുരുവായൂർ പ്രതിജ്ഞ എന്നീ ഡ്രൈവിങ് സ്കൂളുകളിൽ മാനേജരായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ശെൽവകുമാരി (അംഗൻവാടി അധ്യാപിക, പുന്നയൂർ). മക്കൾ: സനൽകുമാർ, സൻസ, സനില. മരുമക്കൾ: അപർണ, ഷിനിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുന്നയൂർക്കുളം പഞ്ചായത്ത് വാതക ശ്മശാനത്തിൽ.
മാള: മേലഡൂർ ചക്കാലയ്ക്കൽ ആന്റണി (68) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ജെന്റി, അഞ്ജു, അനു. മരുമക്കൾ: ലിന്റ, മെജോ, ലിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മേലഡൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.
കയ്പമംഗലം: പുത്തൻപള്ളിക്ക് വടക്ക് ചൂലൂക്കാരൻ ഖാലിദിന്റെ ഭാര്യ ഹാജറ (68) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഹസീന, ആഷിക്, അഷറഫ്. മരുമക്കൾ: ഹംസ, ഷെമീറ, ഷെമീന, തസ്നി.
അന്തിക്കാട്: ആലിന് പടിഞ്ഞാറ് അറക്കവീട്ടിൽ ബഷീറിന്റെ ഭാര്യ ലൈല (60) നിര്യാതയായി. മക്കൾ: ഷിഹാബ്, സറീന, ഷമീറ. മരുമക്കൾ: നൗസിയ, ഫൈസൽ, റസാഖ്.
ചിറ്റിലപ്പിള്ളി: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പണിക്കപറമ്പിൽ കുമാരൻ (87) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സൗദാമിനി, മധുസൂദനൻ, ഉഷ, പരേതയായ സിമി. മരുമക്കൾ: രമേശൻ, ഷീജ, ശശി, ഹരീന്ദ്രനാഥ്.
എരുമപ്പെട്ടി: തോന്നല്ലൂർ മേലെകൊണ്ട പറമ്പിൽ വീട്ടിൽ പരേതയായ പാറുക്കുട്ടി അമ്മയുടെ മകൻ രാധാകൃഷ്ണൻ (രാജൻ -54) നിര്യാതനായി. സഹോദരങ്ങൾ: നളിനി, മിനി.
ചാഴൂർ: കുഞ്ഞാലുക്കൽ വാലിപറമ്പിൽ ഗോപിയുടെ മകൻ സജീവൻ (55) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: മാളവിക, മിഥുൽകൃഷ്ണ.