ചെറുതുരുത്തി: ദേശമംഗലം തലശ്ശേരിയിൽ കളരിക്കൽ വീട്ടിൽ പരേതനായ മാക്കുണ്ണിയുടെ മകൻ ഭാസ്കരൻ (73) കോവിഡ് ബാധിച്ച് മരിച്ചു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: തങ്കമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, രമണി, ബിന്ദു. മരുമക്കൾ: ബിനി, വിനോദ്, ശിവൻ.ചാവക്കാട്: പുത്തൻകടപ്പുറം ബദർ പള്ളിക്ക് കിഴക്ക് പുതുവീട്ടിൽ ഹൈദ്രോസ് കുട്ടി (75) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മക്കൾ: മുഹമ്മദ് ഹനീഫ (യു.എ.ഇ), ലിയാഖത്ത്, സക്കീന, മുംതസ്, ഷഹർബാൻ, ബുഷ്റ (ലണ്ടൻ), ഫാരിദ, ഷാഹിദ. മരുമക്കൾ: ജസീന, ഫമീന, ഉമ്മർ, ഇബ്രാഹീം കുട്ടി, രാമി അലി, ഷറഫുദ്ദീൻ (ലണ്ടൻ), ആഷിഖ് (സൗദി), നജ്മുദ്ദീൻ.ഗുരുവായൂര്‍: മഹിള മോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം ട്രഷററും ബി.ജെ.പി പൂക്കോട് ഏരിയ ജനറല്‍ സെക്രട്ടറി കോട്ടപ്പടി പൂക്കോട്ടില് ദിലീപിെൻറ ഭാര്യയുമായ സരിത (40) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ: നിവേദ്.