Obituary
പെരിങ്ങോട്ടുകര: വടക്കുംമുറി കാഞ്ഞിരചുവട് ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് കൃഷ്ണെൻറ ഭാര്യ പുഷ്പാവതി (86) നിര്യാതയായി. മക്കൾ: കോമളവല്ലി, ഗുണസിങ് (താന്ന്യം പഞ്ചായത്തംഗം), വിജയകുമാരി, ലളിതാഭായ്. മരുമക്കൾ: ശ്രീജ, മോഹൻലാൽ, നന്ദൻ, പരേതനായ ശ്രീധരൻ.
നെല്ലിക്കുന്ന്: മുട്ടിക്കല്‍ പരേതനായ കൊച്ചപ്പെൻറ ഭാര്യ സിസിലി (86) നിര്യാതയായി. മക്കള്‍: ബേബി, സണ്ണി, മോളി, റോസി, ഷീബ. മരുമക്കള്‍: ജോസഫ്, ശാമു, ബാബു, റെജി, പരേതയായ ജെയ്സി.
മതിലകം: പള്ളിവളവ് വടക്ക് സിറിയൻ ചർച്ചിന് സമീപം ഇലഞ്ഞിക്കൽ പരേതനായ തോമസിെൻറ മകൻ വിൻസെൻറ് (51) നിര്യാതനായി. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സിനി. മക്കൾ: നിമ, നിവി. സഹോദരങ്ങൾ: ജോൺ, സബേത്ത്, ലില്ലി, ആനി, ലൂസി, ബേബി, സിസ്റ്റർ മേരി (ഇറ്റലി).
മതിലകം: പുന്നക്കബസാർ കണ്ടകത്ത് പരേതനായ അബ്ദുറഹിമാെൻറ ഭാര്യ ഹാജറ (61) നിര്യാതയായി. മക്കൾ: അഷറഫ് (മസ്ക്കത്ത്), ബഷീർ (കെ.ടി. ട്രേഡേഴ്സ്, പുതിയകാവ്), സുനീറ, ആരിഫ. മരുമക്കൾ: അബൂബക്കർ, സമദ് (സൗദി), റംലത്ത്, ശരീഫ.
മണ്ണുത്തി: മമ്മിയൂര്‍ പനയ്ക്കല്‍ ലാസര്‍ മാസ്റ്ററുടെ മകന് ജോർജ് പനയ്ക്കല്‍ (65) നിര്യാതനായി. ഭാര്യ: റെന്നി ജോർജ്. മകന്: റിജോ ജോർജ്.
ചാവക്കാട്: മണത്തല ബീച്ച് പരേതനായ ഹാജിയാരകത്ത് അബ്ദുൽ ഖാദറിെൻറ മകൻ എച്ച്.എ. ഹൈദരലി (63) നിര്യാതനായി. ഭാര്യ: മുഫില. മക്കൾ: ബുർഹാനുദ്ദീൻ, ഹിബ.
പുത്തൻചിറ: പിണ്ടാണി പരേതനായ പാടത്ത് പറമ്പിൽ മുഹമ്മദിെൻറ ഭാര്യ റാബിയ (68) നിര്യാതയായി. മക്കൾ: സുൽഫിക്കർ, ജിൻസി, പരേതനായ റാഫി. മരുമക്കൾ: സുബൈദ, ഷക്കില, ജമാൽ.
അഷ്ടമിച്ചിറ: പയ്യാക്കൽ രവീന്ദ്രൻ (79) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ ആയിരുന്നു. ഭാര്യ: അമ്മിണി (റിട്ട. അധ്യാപിക). മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: ബീന, രജിത.
പുന്നയൂർ: എടക്കര പരേതനായ വടാശ്ശേരി മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ലത്തീഫ്, അഷ്റഫ്, മനാഫ്, ഖൗലത്ത്, ഷമീറ, സുലൈഖ, സലീന.
തളിക്കുളം: തളിക്കുളത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ആർ.എം.പി പ്രവർത്തകനുമായിരുന്ന പത്താം കല്ല് വാലത്ത് വീട്ടിൽ വി.വി. വിജയൻ (94) നിര്യാതനായി. പത്താംകല്ല് സി.എം.എസ്.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്.1948ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം ലംഘിച്ച് പത്താംകല്ല് മുത്തൻമാവിൽ പാർട്ടി യോഗം നടത്തിയതിന് 11 മാസം സേലം, കണ്ണൂർ എന്നിവിടങ്ങളിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.1964ലെ പാർട്ടി പിളർപ്പിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും വർഷങ്ങൾക്കു ശേഷം സി.പി.എമ്മിലെത്തിയ അദ്ദേഹം പാർട്ടി അംഗമായി രാഷ്ട്രീയത്തിൽ സജീവമായി. 2003ൽ തളിക്കുളത്ത് സി.പി.എം പ്രാദേശികമായി പിളർന്നതോടെ പിളർന്നുപോന്ന വിമത പക്ഷത്ത് നിലയുറപ്പിച്ചു. തുടർന്ന് ആർ.എം.പി.ഐയോടൊപ്പമായി. പ്രായാധിക്യം മൂലം വർഷങ്ങളായി പൊതുരംഗത്തുനിന്ന് മാറി നിൽക്കുകയായിരുന്നുവെങ്കിലും ആർ.എം.പി.ഐ അംഗത്വം പുതുക്കിയിരുന്നു. ഭാര്യ: പരേതയായ യശോദ (റിട്ട. അധ്യാപിക). മക്കൾ: മീര (അധ്യാപിക, എ.എം.യു.പി സ്കൂൾ തളിക്കുളം), വിമലൻ. മരുമക്കൾ: അഡ്വ. രാധാകൃഷ്ണൻ, സരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വെളപ്പായ: ചൈനബസാർ പുഞ്ചക്കോട് വേലായുധെൻറ മകൻ അജിത്ത് (46) നിര്യാതനായി. ഭാര്യ: മിഥു. മകൻ: അദിൽദേവ്. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 9.30ന് പാലക്കാട് തേൻകുറിശ്ശിയിൽ.
കുട്ടംകുളം: കോട്ടയിൽ നാണുവിെൻറ മകൻ മണി (തങ്കമണി-77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മിനി, ഹരീഷ്, സിന്ധു, സുധീഷ്. മരുമക്കൾ: പ്രദീപ്, രമ്യ, സഹദേവൻ, ആതിര.