Obituary
ചാലക്കുടി: മുരിങ്ങൂർ പുന്നയ്ക്കൽ മണ്ണേലി വിജയൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ബിന്ദു, ബിജു (അപ്പോളോ ടയേഴ്സ്). മരുമകൻ: രാജശേഖരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ചെറുതുരുത്തി: പുതുശ്ശേരി ഊരത്തുപടിക്കൽ രാമൻ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാജൻ, സുരേന്ദ്രൻ, രജനി, ബാബു. മരുമക്കൾ: ഗീത, കൗസല്യ, സുരേഷ്, ധന്യ.
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് കോഓപറേറ്റീവ് റോഡിൽ തറയിൽ രാമകൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സൗഭാഗ്യവതി. മക്കൾ: ഉല്ലാസ്, ഉമേഷ്, പരേതരായ ഉദയൻ, ഉഷ. മരുമക്കൾ: ഷാജി, സന്ധ്യ ഉല്ലാസ്, സിന്ധു ഉമേഷ്.
ചേലക്കര: വെങ്ങാനല്ലൂർ പടിഞ്ഞാറ്റുമുറി ശേഖരത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സിന്ധു, സന്ധ്യ, സൗമ്യ. മരുമക്കൾ: വിപിൻ, വിനോദ്, അരുൺ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാമ്പാടി പൊതു ശ്മശാനത്തിൽ.
മുണ്ടൂർ: പഴമുക്ക് കണ്ണനായിക്കൽ വിൽസൻ (65) നിര്യാതനായി. ഭാര്യ: റീന. മക്കൾ: റിവിൻ, നവിൻ, നിയ. മരുമക്കൾ: അനു, മൃദുല, സോണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
മായന്നൂർ: തെക്കേപ്പാട്ട് രാമദാസ് (അപ്പു -57) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
പഴയന്നൂര്: കുന്നുംപിള്ളി നീലിച്ചിറ കൃഷ്ണന്കുട്ടി (44) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞന്. മാതാവ്: ബേബി. ഭാര്യ: പ്രിയ. മക്കള്: വിഷ്ണു, ജിഷ്ണു, വൈഷ്ണവി.
പുറത്തൂർ: ഹൃദയാഘാതം മൂലം പുറത്തൂർ സ്വദേശി അജ്മാനിൽ നിര്യാതനായി. മരവന്ത പരേതനായ മേനോത്തിൽ പൂപ്പറമ്പിൽ അലിക്കുട്ടിയുടെ മകൻ മജീദാണ് (42) മരിച്ചത്. ഭാര്യ: കദീജ. മക്കൾ: നസീൻ, ഫാത്തിമ മിൻഹ, നജദ്. സഹോദരങ്ങൾ: ഇസ്മയിൽ, മുഹമ്മദ് കുട്ടി, സിദ്ദീഖ്, ഫാത്തിമ.
അന്തിക്കാട്: യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. അന്തിക്കാട് പഞ്ചായത്ത് ഓഫിസിന് കിഴക്ക് സ്വപ്നവീഥി റോഡിനടുത്ത് താമസിക്കുന്ന പൂക്കാട്ട് നാരായണന്റെ മകൾ സനിലയാണ് (40) മരിച്ചത്. ബുധനാഴ്ച രാത്രി കുഴഞ്ഞ് വീണയുടൻ പെരിങ്ങോട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് രഞ്ജിത്തിന് ഹൈദരാബാദിലാണ് ജോലി. മാതാവ്: വസന്ത. മകൻ: ആദി ദേവ്. സഹോദരൻ: സനൽ.
വാടാനപ്പള്ളി: ന്യുമോണിയ ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. നടുവിൽക്കര വടക്ക് ബണ്ട് റോഡിനടുത്ത് താമസിക്കുന്ന നാറാണത്ത് സുനിൽകുമാറിന്റെ മകൾ അശ്വതിയാണ് (27) മരിച്ചത്. പനിയും ന്യുമോണിയയും ബാധിച്ച് ഒരു മാസമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിരുന്നു. ബുധനാഴ്ച വീണ്ടും ഡോക്ടറെ കണ്ടിരുന്നു. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ടതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മാതാവ്: ഷീബ.
പഴുവിൽ: ബാബുസ്സലാം മദ്റസക്ക് സമീപം പുതിയ വീട്ടിൽ പരേതനായ കുഞ്ഞിമൊയ്തുവിന്റെ മകൻ അബ്ദുൽ അസീസ് (56) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അൻസിൽ (മഴവിൽ എസ്.ബി.എസ് സംഘം പഴുവിൽ), അൻസ.
തൃപ്രയാർ: കഴിമ്പ്രം കോവിൽ തെക്കേവളപ്പിൽ ഭരതൻ (78) നിര്യാതനായി. ഭാര്യമാർ: ജാനകി, ഉഷ. മക്കൾ: സിന്ധു, മണി, രജനി, ഹരിലാൽ, അഭിലാഷ്, പ്രേമൻ, വിനയൻ, അനിൽ, പ്രിയ, മീന.