Obituary
എടത്തിരുത്തി: തച്ചിൽ ഇട്ടിക്കുരു ആന്റോയുടെ ഭാര്യ റിട്ട. അധ്യാപിക ഗ്രേസി (75) നിര്യാതയായി. കോട്ടയം കരിമുണ്ടക്കൽ കുടുംബാംഗമാണ്. മക്കൾ: രൂപ, വിമൽ. മരുമകൻ: ഫ്രെഡി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എടത്തിരുത്തി പരി. കർമ്മലമാതാവിൻ ഫൊറോന പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: കടപ്പുറം അടിതിരുത്തി പരേതനായ നാലകത്ത് കുരിക്കൾ മുഹമ്മദിന്റെ മകൻ റഫീഖ് (50) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: ഫാത്തിമ, നസരിയ്യ, അഫറ. മരുമക്കൾ: ഹിലാൽ.
പെരിങ്ങോട്ടുകര: പുത്തൂരാൻ പരേതനായ ജോസിന്റെ മകൻ ജോഷി (51) നിര്യാതനായി. മാതാവ്: ലില്ലി. സഹോദരങ്ങൾ: ലിസിപോൾ, സിസ്റ്റർ നീത ടെസിൻ നെല്ലിക്കുന്ന്, ലിജിഫ്രാൻസിസ്, ജോജു.
അഴീക്കോട്: മത്സ്യബന്ധന വള്ളത്തിൽനിന്ന് കായലിൽ വീണ് ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് രാജേഷ് ഭവനിൽ രാജേഷാണ് (39) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച അഴീക്കോട് ജെട്ടിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെടുന്നതിനിടെ കാൽവഴുതി കായലിൽ വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന തൊഴിലാളി ചാടിയെങ്കിലും ശക്തമായ ഒഴുക്കുമൂലം രക്ഷിക്കാനായില്ല. വൈകീട്ട് പടന്ന ബോട്ട് ബിൽഡിങ് യാർഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കടലോര ജാഗ്രത സമിതി അംഗങ്ങളും തീരദേശ പൊലീസും മത്സ്യവകുപ്പിന്റെ സുരക്ഷാ ബോട്ടും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും തിരച്ചിൽ നടത്തിയിരുന്നു. ആലപ്പുഴ സ്വദേശികളുടെ ‘ദ്വാരകാപതി’ വള്ളത്തിലെ തൊഴിലാളിയാണ്. മേൽ നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: കവിത. വിവരമറിഞ്ഞ് ആറാട്ടുപുഴയിൽനിന്ന് മത്സ്യത്തൊഴിലാളി സംഘടന നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി.
വരവൂർ: ആവശ്ശേരി വീട്ടിൽ പങ്ങന്റെ മകൻ വിജയൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: വിജയകൃഷ്ണ, ശിവ.
വേലൂർ: നെല്ലിക്കൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ: അജിത, അജിതൻ, അജയഘോഷ്. മരുമക്കൾ: രാജൻ, ശാലിനി, വിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാള: കുഴൂർ തറമ്മൽ വീട്ടിൽ കെ. നാരായണപിള്ള (87) നിര്യാതനായി. കൊടുവഴങ്ങ കൊല്ലാട്ട് വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: രാജേശ്വരി.
തിരൂർ: പോട്ടോർവഴി ആലങ്ങാട്ടു പറമ്പിൽ വിശ്വനാഥന്റെ ഭാര്യ കനകം (62) നിര്യാതയായി. മക്കൾ: ധന്യ, ഡിവിൻ, ദിവ്യ. മരുമക്കൾ: വിജേഷ്, സുധി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഒല്ലൂര്‍: പെരുവാകുളങ്ങര ചുങ്കത്ത് മാണിച്ചാക്കു ലാസറിന്റെ ഭാര്യ റോസി (72) നിര്യാതയായി. മക്കള്‍: ലാന്‍സി, ലിന്സന്, ലിസോണ്സണ്. മരുമക്കള്‍: ടോണി തട്ടില്‍, ബിനു. സംസ്കാരം ചൊവ്വാഴ്ച നാലിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോനപള്ളി സെമിത്തേരിയില്‍.
തൃശൂർ: വെളിയന്നൂർ അറയ്ക്കൽ വീട് ഹരിനഗർ സ്ട്രീറ്റ് 7 ബി 133 ൽ റിട്ട. പോസ്റ്റ് മാസ്റ്റർ ദാമോദരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കോമളവല്ലി (റിട്ട. പോസ്റ്റ്മിസ്ട്രസ്). മക്കൾ: നിഷ, നിമേഷ്. മരുമക്കൾ: ശശിധരൻ, സിന്ധു (വെളിയങ്കോട് ഗവ. എച്ച്.എസ്.എസ് അധ്യാപിക).
കാട്ടൂർ: പൊഞ്ഞനം കോമരത്ത് പരേതനായ വേലായുധന്റെ ഭാര്യ ശ്രീവല്ലി (74) നിര്യാതയായി. മകൻ: ധനലാൽ. മരുമകൾ: ഇന്ദു.
പെരുമ്പിലാവ്: പണിക്കവീട്ടിൽ മൊയ്തുണ്ണി (80) നിര്യാതനായി. ഭാര്യ: ആമിന. മകൻ: ആമീൻഷാ. മരുമകൾ: സജന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിനന് പെരുമ്പിലാവ് പരുവക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.