Obituary
വേലൂർ: പുലിയന്നൂർ ആശാരി വീട്ടിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുധീഷ്, സുബീഷ്, പരേതനായ ബിജീഷ്.
ഗുരുവായൂര്‍: മമ്മിയൂര്‍ പുറക്കാട്ട് തങ്കമ്മ (92) നിര്യാതയായി. മകന്: പി. ശശിധരന് (കൃഷ്ണനാട്ടം കളിയോഗം ആശാന്). മരുമകള്‍: അംബിക.
മാള: നെയ്തക്കുടി എടാകൂടത്തിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ (സെയിൽസ് ടാക്സ്) മകൻ സലീം (68) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സിറാജ്, സജ്ന. മരുമക്കൾ: സഫ്ന, സാഗർ.
മാള: പുത്തൻചിറ പിങ്ങാണിക്കുന്ന് പരേതനായ ചിറ്റേഴത്ത് ഗോപി തമ്പിയുടെ ഭാര്യ കൊച്ചമ്മണിയമ്മ (86) നിര്യാതയായി. മക്കൾ: സത്യദേവി, അജിത, കേശവദാസൻ, പ്രേമാനന്ദൻ, ശശി. മരുമക്കൾ: ശങ്കരൻകുട്ടി, ഹേമ, ശ്രീജ.
വെളപ്പായ: ചൈന ബസാർ വെട്ടിക്കാട്ടിൽ പരേതനായ പാരിക്കാടൻ മകൻ ശങ്കരൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുരേഷ്, സതീഷ്, സുമേഷ്. മരുമക്കൾ: ഗീതു, ലെനീഷ, സംഗീത. സംസ്കാരം ബുധനാഴ്ച കാലത്ത് 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
വടക്കേക്കാട്: അഞ്ഞൂർ വാഴപ്പുള്ളി ആന്റുവിന്റെ ഭാര്യ ഡെൽമ (35) നിര്യാതയായി. മകൻ: ജോനാഥൻ. സംസ്കാരം ബുധനാഴ്ച 9.30ന് അഞ്ഞൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.
പറവട്ടാനി: പല്ലിശേരി കൊച്ചാപ്പു മകന് പി.കെ. ജോര്‍ജ് (57) നിര്യാതനായി. ഭാര്യ: റീന ജോര്‍ജ്. മക്കള്‍: ജോഫിന്‍, ഫെനിയ റോസ്. മരുമകള്‍: ജോ ആന്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കരിപ്പക്കുന്ന് സെമിത്തേരിയില്‍.
ഗുരുവായൂര്‍: റിട്ട. ഡെപ്യൂട്ടി കലക്ടര്‍ കണ്ണാടി വാരിയത്ത് രാഘവ വാരിയര്‍ (95) നിര്യാതനായി. ഭാര്യ: പരേതയായ തിരുവെങ്കിടം വാരിയത്ത് ഭാരതി വാരസ്യാര്. മക്കള്‍: രാജശേഖരന് (ഗുരുവായൂര്‍ ക്ഷേത്രം പത്തുകാരന്‍, റിട്ട. ധനലക്ഷ്മി ബാങ്ക് മാനേജര്‍) ആശ (വിദ്യ കോളജ് ഓഫ് എന്‍ജിനീയറിങ്), സുനന്ദ (ബംഗളൂരു). മരുമക്കള്‍: പുഷ്പലത (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി), സുരേഷ് (റിട്ട. അപ്പോളോ ടയേഴ്സ്), മനോജ് കുമാര്‍ (ബംഗളൂരു).
കയ്പമംഗലം: തമിഴ്നാട്ടില്‍നിന്ന് സിമന്റ് ലോഡുമായി വന്ന ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് പാലയൂർ സ്വദേശി പോക്കാക്കില്ലത്ത് ഉബൈദുല്ല (58) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. കൂരിക്കുഴിയിലുള്ള പി.കെ സിമന്റ് മൊത്തക്കച്ചവട സ്ഥാപനത്തിലേക്ക് ലോഡുമായി വന്നതായിരുന്നു. ലോറി കൂരിക്കുഴിയിലെത്തിയ ഉടന്‍ ദേഹാസ്വാസ്ഥ്യം തോന്നിയ ഇദ്ദേഹം ലോറിയില്‍ തളര്‍ന്നിരുന്നു. ഉടന്‍ കൊപ്രക്കളത്തെ ഐ.എസ്.എം ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ എ.ആർ മെഡിക്കൽസിൽ എത്തിച്ചെങ്കിലും മരിച്ചു.
മാള: മാള പള്ളിപ്പുറം കളപുരക്കൽ ജോസിന്റെ ഭാര്യ വേറൊണിക്ക (74) നിര്യാതയായി. മക്കൾ: ഷീല, തോമസ്, വർഗീസ്, ജെസ്സി. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് മാള സ്റ്റനിസിലാവോസ് ഫെറോന ചർച്ച് സെമിത്തേരിയിൽ.
പുത്തൻചിറ: കൊറ്റനെല്ലൂർ പട്ടേപ്പാടം വെട്ടത്ത് രതീഷിന്റെ ഭാര്യ സതി (55) നിര്യാതയായി. മക്കൾ: അരുൺ, അരുന്ധതി. മരുമക്കൾ: ആര്യ, അജയ്.
മാള: കണ്ണികുളങ്ങര മതിയത്ത്കുന്ന് പുതോട്ട് സരസ്വതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഉഷ, സുരേഷ്, സുനിൽ, സുധി, സുഭാഷ്. മരുമക്കൾ: സുനില, ബീന, ഷൈനി, ബാബു.