Obituary
മുക്കാട്ടുകര: ചിറമ്മൽ കൊച്ചാഗസ്തി (76) നിര്യാതനായി. ഭാര്യ: സിൽവി. മക്കൾ: ഷെൽജി, ഷെൽബി. മരുമക്കൾ: ജിൻസി, നിമ്മി.
എരുമപ്പെട്ടി: കടങ്ങോട് മനപ്പടി മാറോക്കി വീട്ടിൽ ജോയിയുടെ ഭാര്യ റീന (51) നിര്യാതയായി. മക്കൾ: റീജ, ജെയിനി. മരുമക്കൾ: ലിനു, ഷാജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 3.30ന് കടങ്ങോട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
ചാലക്കുടി: കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം കണ്ണമ്പുഴ തോട്ടത്തിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ സുന്ദരൻ (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: കാർത്തിക, ജ്യോതി, പരേതനായ വിഷ്ണു. മരുമക്കൾ: രമേഷ്, ഷിന്റോ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.
എരുമപ്പെട്ടി: മുരിങ്ങത്തേരി കാങ്കലാത്ത് വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ മാധവി (86) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സുജാത, മുകുന്ദൻ, ശോഭന, സുനിൽകുമാർ. മരുമക്കൾ: സുശീല, രവീന്ദ്രൻ, ബാബു, ഗീത, സജിത.
മാള: മാള പള്ളിപ്പുറം പനപ്പറമ്പിൽ സൈദുവിന്റെ മകൻ അബ്ദുസ്സമദ് (60) സൗദിയിൽ നിര്യാതനായി. ഭാര്യ: ബീന (മാള പാലക്കത്തടം കുടുംബാംഗം). മക്കൾ: സഹല, ഇഹ്ലാസ് (യു.കെ). മരുമകൻ: നബീൽ (ദുബൈ). ഖബറടക്കം സൗദിയിൽ.
പട്ടിക്കാട്: നിർത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ആലത്തൂര്‍ എളവുംപാടം സ്വദേശി ലക്ഷ്മണനാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ വട്ടക്കല്ലിലാണ് മറ്റൊരു അപകടത്തില്‍പെട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ ബൈക്കിടിച്ചത്. വെള്ളിയാഴ്ച പെയ്ത കനത്ത മഴമൂലമാണ് ലോറി ശ്രദ്ധയിൽപെടാതെ അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു.സെന്റ് ആന്റണീസ് എര്‍ത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ലക്ഷ്മണന്. മൃതദേഹം ശനിയാഴ്ച രാവിലെ 8.30ന് പീച്ചിറോഡ് ജങ്ഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച.
പട്ടിക്കാട്: നിർത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ആലത്തൂര്‍ എളവുംപാടം സ്വദേശി ലക്ഷ്മണനാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ വട്ടക്കല്ലിലാണ് മറ്റൊരു അപകടത്തില്‍പെട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ ബൈക്കിടിച്ചത്. വെള്ളിയാഴ്ച പെയ്ത കനത്ത മഴമൂലമാണ് ലോറി ശ്രദ്ധയിൽപെടാതെ അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു.
സെന്റ് ആന്റണീസ് എര്‍ത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ലക്ഷ്മണന്. മൃതദേഹം ശനിയാഴ്ച രാവിലെ 8.30ന് പീച്ചിറോഡ് ജങ്ഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച.
കാഞ്ഞൂര്‍: പാറയ്ക്ക കുരുവിളയുടെ മകന് പി.കെ. കുരിയച്ചന് (72) നിര്യാതനായി. ഭാര്യ: മേരി (കൊച്ചുപറമ്പില്‍ ആരക്കുഴ കുടുംബാംഗം). മക്കള്‍: സിബി, സുമി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ കുടുംബ കല്ലറയില്‍.
ചാലക്കുടി: വി.ആർ പുരം പാളയംകോട്ടുകാരൻ ശരീഫ് (73) നിര്യാതനായി. ഭാര്യ: സബൂർണീസ. മക്കൾ: സിദ്ദീഖ് (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കോടശ്ശേരി), അമീർഷാ (മുത്തൂറ്റ് ഫിനാൻസ്, ചാലക്കുടി), സജീന.
കോടാലി: കിഴക്കേ കോടാലി പരേതനായ തയ്യില്‍ ദാമോദരന്റെ ഭാര്യ പാര്‍വതി (76) നിര്യാതയായി. മക്കള്‍: പ്രേമന് (ബിസിനസ്), രജിത, ബീന, സുരേഷ് (കേബിള്‍ ഓപറേറ്റര്‍). മരുമക്കള്‍: സിന്ധു, അരവിന്ദാക്ഷന്, ലോഹിതാക്ഷന് (സി.ഐ.എസ്.എഫ്), സീന.
കാരമുക്ക്: പള്ളിയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഭാർഗവി (96) നിര്യാതയായി. മക്കൾ: കുട്ടമണി, വസന്ത, ചന്ദ്രിക, ഇന്ദിര, സുരേഷ്, സുനിൽ, രജിനി.
അത്താണി: നാട്ടിൻപുറം തൈക്കാടൻ പൊറിഞ്ചുണ്ണിയുടെ മകൻ പോൾ (65) നിര്യാതനായി. ഭാര്യ: ഗ്രെയ്സി. മക്കൾ: ലിൻസി, ലിസ. മരുമക്കൾ: ഷാജു, ഷൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അത്താണി പരിശുദ്ധ വ്യാകുലമാതാവിൻ ദേവാലയത്തിൽ.
വെളപ്പായ: പോഴംകണ്ടത്ത് നാരായണന്റെ മകൻ ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: ഷീബ, സന്ദേശ്. മരുമക്കൾ: ശ്രേയ, രാജീവ്.