Obituary
കുരിയചിറ (നെഹ്റു നഗര്‍): കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്പറേഷന് ചെയര്‍മാനും കോണ്‍ഗ്രസ്-എസ് തൃശൂര്‍ ജില്ല പ്രസിഡന്റുമായ ചിറക്കേക്കാരന്‍ വത്സന്റെ (സി.ആര്. വത്സന്) ഭാര്യ ലിഷ (56) നിര്യാതയായി. മക്കള്‍: അഡ്വ. അഭിമലേക്ക് വത്സന് (കേരള ഹൈകോടതി), പരേതയായ അനയ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പട്ടിക്കാട് കരിപ്പക്കുന്ന് സ്വർഗീയ വിരുന്ന് സെമിത്തേരിയില്‍.
കൊടുങ്ങല്ലൂർ: ദേശീയപാത 66ൽ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ പുരം അഞ്ചാംപരുത്തിയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സും ക്വാളീസ് കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതി മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പത്തനംതിട്ട തിരുവല്ല മതിൽഭാഗം രാഗേന്ദുവിൽ രാധാകൃഷ്ണന്റെ മകൾ രേഷ്മയാണ് (29) മരിച്ചത്. സഹോദരൻ റോഷൻ (25), ബന്ധു തിരുവല്ല മഠത്തിപറമ്പിൽ രാജുവിന്റെ ഭാര്യ വിജയലക്ഷ്മി (49) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിച്ചു. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അപകടം. റോഷനാണ് കാർ ഓടിച്ചിരുന്നത്. കൊടുങ്ങല്ലൂർ ക്ഷേത്രദർശനം കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. തകർന്ന കാറിൽ കുടുങ്ങിക്കിടന്നവരെ കൊടുങ്ങല്ലൂർ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ പി.ബി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്നു ഡോറുകൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാത വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ ഉൾ റോഡുകളിലൂടെ പൊലീസ് തിരിച്ചു വിടുകയായിരുന്നു. മതിലകം എസ്.ഐ വിമലിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.
കുന്നംകുളം: മരത്തംകോട് അരീക്കല്‍ ഉട്ടൂപ്പ് (86) നിര്യാതനായി. ഭാര്യ: കുഞ്ഞാമ്മ. മക്കൾ: സ്റ്റാൻലി, ഗീവര്‍, റെജി, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആര്‍ത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയില്‍.
വെട്ടം: രണ്ടത്താണി പണ്ടാറക്കളം പടിക്കൽ അമ്മുണ്ണി (62) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ബൈജു, ഷൈജു, ബിജു (നന്ദകുമാർ), ഷിജു, ദിനേശൻ. മരുമക്കൾ: സബിത, മല്ലിക, നീതു, സുകന്യ, മന്യ.
എരുമപ്പെട്ടി: കടങ്ങോട് മനപ്പടി കൈതക്കോട്ട് മന നാരായണൻ ഭട്ടതിരിപ്പാട് (93) നിര്യാതനായി. മണ്ടംപറമ്പ് ജി.എച്ച്.ഡബ്ല്യു.എൽ.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: സാവിത്രി (റിട്ട. അധ്യാപിക, എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ നാരായണൻ. മരുമക്കൾ: സുമ, പരേതനായ വിഷ്ണു.
മാള: കളപ്പുരയ്ക്കൽ വർഗീസ് (84) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ബീന, റീന, ബിജു, സിന്ധു. മരുമക്കൾ: ജസ്റ്റിൻ, ജോയ്, ഐവി, ബെന്നി. സംസ്കാരം ചൊവ്വാഴ്ച് രാവിലെ 11ന് മാള സെന്റ് സ്റ്റനിസിലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ആട്ടോർ: പുന്നേലി പറമ്പൻ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: ജോയി, മറിയാമ്മ, ഓമന. മരുമക്കൾ: ഫ്ലോറി, ജോൻ പുരുഷോത്തമൻ, പരേതനായ പോൾസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.
ആമ്പല്ലൂർ: പുതുക്കാട് വടക്കെ തൊറവ് വടക്കൂട്ട് ശ്രീധരന്റെ ഭാര്യ തങ്കമണി (68) നിര്യാതയായി. മക്കള്‍: സുമി, സുബി, സുഷില്കുമാര്. മരുമക്കള്‍: രാജന്, ബാസ്, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.
വേലൂർ: വെള്ളാറ്റഞ്ഞൂർ കൊടപ്പാടത്ത് വീട്ടിൽ ഗോവിന്ദന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: ഹരിദാസൻ, പുഷ്പ, അശോകൻ, വിജയൻ, പ്രീതി. മരുമക്കൾ: സതി, ഷീബ, പ്രസന്ന, സുരേഷ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കുന്നംകുളം: നെഹ്റു നഗറിൽ കാണിയാമ്പാൽ റോഡിൽ കുത്തൂർ കാക്കുവിന്റെ മകൾ ചിന്നമ്മ (78) നിര്യാതയായി. സഹോദരങ്ങൾ: ചെറുകുട്ടി, ചിന്നൻ, അമ്മിണിക്കുട്ടി, സൈമൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
എരുമപ്പെട്ടി: ചിറ്റണ്ട തൃക്കണപതിയാരം ചുങ്കത്ത് വീട്ടിൽ തോമസിന്റെ ഭാര്യ ഗ്രേസി (62) നിര്യാതയായി. മക്കൾ: ജെസി, ഷീന, ബീന, ടീന. മരുമക്കൾ: തങ്കച്ചൻ, ഷാജൻ, സാബു, ബിജോയ്.
തൃശൂർ: കുരിയച്ചിറ എടക്കളത്തൂർ ഇ.പി. ജോസ് (70) നിര്യാതനായി. ഏനാമ്മാവ് എടക്കളത്തൂർ കുടുംബാംഗമാണ്. ദുബൈയിൽ 42 വർഷമായി അൽ-സാബത്ത് ഇലക്ട്രിക്കൽ സർവിസ് ഷോപ് നടത്തിവരുകയായിരുന്നു. ഭാര്യ: ശോഭ വെള്ളറ (ഇൻ ഓർബിറ്റ് എക്സ്പോ, തൃശൂർ). മക്കൾ: ജിതേഷ് (പൈലറ്റ്, ഇൻഡിഗോ), മിഥുൻ (അൽസാബത്ത് ജനറൽ മെയിന്റനൻസ്). മരുമക്കൾ: സ്മിത ചൊവ്വല്ലൂർ, ജിന്റു കിഴക്കയിൽ.