Obituary
മണ്ണാർക്കാട്: പയ്യനടം പാലൂർ ഹംസ (87) നിര്യാതനായി. മക്കൾ: ലത്തീഫ്, ഉമൈബ, നസീമ, ഐഷാബി, റജീന, സാജിദ, ഹാരിസ്. മരുമക്കൾ: ഒ.പി. അലി, ബഷീർ, കബീർ, മുഹമ്മദാലി, ബഷീർ, ഹാജറ, സിയ.
പുതുക്കോട്: കരിയക്കുന്ന് തെക്കെകാരൻ വീട്ടിൽ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ മുഹമ്മദ് യൂസുഫ് (67) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷമീർ, ഷബീർ, ഷെഫീന. മരുമക്കൾ: അബിൻ, ദിൽഷ, അനീഷ.
ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട്ടിൽ വിമുക്തഭടൻ പരേതനായ കാദറിെൻറ മകൻ ഷരീഫ് (51) നിര്യാതനായി. മാതാവ്: സുലേഖ. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് ഷാബിൻ, ഷബ്ന. സഹോദരിമാർ: റംലത്ത്, സൗദത്ത്.
വടക്കഞ്ചേരി: ആയക്കാട് അടിയത്ത്പാടം നാരായണൻ (56) നിര്യാതനായി. ഭാര്യ: പരേതയായ പഞ്ചാലി. മക്കൾ: പ്രഖിൽ (ആർമി, ജമ്മുകശ്മീർ), പ്രസീത. മരുമക്കൾ: ഷിജു, സബിത.
ആനക്കര: ആനക്കര കരിവാരക്കുന്നത്ത് പരേതനായ ഹമീദിെൻറ ഭാര്യ മറിയക്കുട്ടി (65) നിര്യാതയായി. മക്കള്: റജീന, റിയാസ്. മരുമകന്: ഷരീഫ്.
ആലത്തൂർ: നെല്ല്യാകുന്നം ചരപ്പറമ്പ് വീട്ടിൽ രാഘവൻ (83) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഭാഗ്യരാജ്, പ്രസാദ്, രാജലക്ഷ്മി, ശ്രീദേവി. മരുമക്കൾ: സുബ്രഹ്മണ്യൻ, അജയകുമാർ. സഹോദരങ്ങൾ: ചെല്ലമണി, വാസു, ചന്ദ്രൻ, പരേതരായ മണി, ചെല്ലകുട്ടി, ദേവു.
നല്ലേപ്പിള്ളി: ഇരട്ടക്കുളം പാറച്ചുവട് നാഗരാജ് (61) നിര്യാതനായി. മക്കള്: മുരളികൃഷ്ണന്, ശോഭന, ശ്രീജ. മരുമക്കള്: അല്ലിമുത്തു, ശക്തി ശരവണന്, കല്പന.
ആലത്തൂർ: അരങ്ങാട്ടുപറമ്പ് പള്ളിക്കുന്നം വീട്ടിൽ പരേതനായ രാജുവിെൻറ ഭാര്യ തങ്ക അമ്മ (91) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ (ടെയ്ലർ, ഗുരുകുലം ജങ്ഷൻ). മരുമകൾ: പുഷ്പം. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
ആലത്തൂർ: കോർട്ട് റോഡ് ചന്തപുരക്ക് സമീപം റിട്ട. അധ്യാപകൻ ഇസ്മായിൽ (76) നിര്യാതനായി. ഭാര്യ: പാത്തു മുത്ത്. മക്കൾ: അലി, സീനത്ത്, ഇഖ്ബാൽ, അക്ബർ ബാഷ, റംലത്ത്, നസ്രത്ത്. മരുമക്കൾ: ഷാജി, ഇഖ്ബാൽ, ജാസ്മിൻ, ഫൗസിയ, പരേതനായ മുഹമ്മദ് കുട്ടി.
ഷൊർണൂർ: പനയൂർ മുതിരോട്ടിൽ രാമകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: അജിത, ആദിത്യൻ.
ഒറ്റപ്പാലം: അമ്പലപ്പാറ കയ്പഞ്ചീരിത്തൊടി പരേതനായ ചാമിയുടെ ഭാര്യ കാളി (78) നിര്യാതയായി. മക്കൾ: രാമൻ, തത്ത, രാമകൃഷ്ണൻ, വാസുദേവൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മീനാക്ഷി, വാസു, പ്രേമകുമാരി, പ്രേമലത, രജിത. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.
കൊടുവായൂർ: കോയമ്പത്തൂർ ഹൈവേയിൽ കാഴ്ചപ്പറമ്പിനടുത്ത് നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് കൊടുവായൂർ സ്വദേശിയായ യാത്രക്കാരൻ മരിച്ചു. കൊടുവായൂർ കിഴക്കേത്തല പുത്തൻവീട്ടിൽ മുഹമ്മദലിയുടെ മകൻ ഷാൻഫാസാണ് (26) മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ന് കാഴ്ചപ്പറമ്പിലാണ് അപകടം. കഞ്ചിക്കോട്ടെ സ്റ്റീൽ കമ്പനിയിൽ ജോലിക്കാരനായ ഷാൻഫാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കേടായതിനെത്തുടർന്ന് റോഡിൽ നിന്നുപോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ഷാൻഫാസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: അസ്മ. സഹോദരി: നജ്മ.