Obituary
പട്ടാമ്പി: കരിങ്ങനാട് നീളംതൊടി ദേവയാനി (65) നിര്യാതയായി. ഭർത്താവ്: സുബ്രൻ. മക്കൾ: ശശിധരൻ, മുരളി, രതീഷ്, ദീപ, ശ്രീജ. മരുമക്കൾ: രസിത, ലിനി, നിഷ, പ്രകാശൻ, ബാബു
നെന്മാറ: തിരുവഴിയാട് പുത്തൻതറയിൽ പരേതനായ വെങ്കിടാചലം പിള്ളയുടെ മകൻ സന്തോഷ് കുമാർ (57) നിര്യാതനായി. റേഷൻകട ഡീലറാണ്. മാതാവ്: പാർവതി. ഭാര്യ: പ്രിയ. മക്കൾ: നിവ്യ, നവീൻ. സഹോദരങ്ങൾ: ഉഷ, കൃഷ്ണകുമാർ, രാജേന്ദ്രകുമാർ (ബാവ), ബിന്ദു (ശ്രീഷ), പരേതയായ രത്നകുമാരി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ചുണ്ടങ്ങമട പൊതുശ്മശാനത്തിൽ.
പട്ടാമ്പി: തിരുവേഗപ്പുറ പാറക്കൽ അബുവിന്റെ ഭാര്യ സുഹറ (58) നിര്യാതയായി. മക്കൾ: സുനീറ, സുമയ്യ, സൽമ, ഹബീബ്. മരുമക്കൾ: രായിൻകുട്ടി, ശിഹാബ്, നൗഷാദ്.
പാലക്കാട്: ചടനാംകുറുശ്ശി തങ്കം ഹോസ്പിറ്റൽ റോഡിൽ താമസിക്കുന്ന പരേതനായ കാജാ മൊയ്തീന്റെ മകൻ അക്ബർ ബാഷ (52) നിര്യാതനായി. മാതാവ്: ഹാജറ. ഭാര്യ: ഷെറീന. മക്കൾ: ഫർവീന, ഹാദി. സഹോദരങ്ങൾ: ഫറാസ് ഫരീദ, മുഹ്മൂദ. മരുമക്കൾ: സമീറ, മുജീബ് റഹ്മാൻ, ഷൈഖ് അബ്ദുല്ല.
വണ്ടാഴി: നെല്ലിക്കോട് അസ്സനാർ (63) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: അഷറഫ്, അസീന, അസീസ്. മരുമക്കൾ: സുഹ്റ ബീവി, അബ്ദുൽ കാദർ, നുസൈബ
കല്ലടിക്കോട്: മണ്ണാത്തിപ്പാറ വലിയകാലായിൽ പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ് (75) നിര്യാതയായി. മക്കൾ: ജോബി, ജോജി. മരുമക്കൾ: ചാക്കോ, സിമി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കല്ലടിക്കോട് മാർതോമാ ചർച്ച് സെമിത്തേരിയിൽ.
കിഴക്കഞ്ചേരി: മൂലങ്കോട് ചെട്ടിത്തറക്കാട് കളത്തിൽ വീട്ടിൽ എം.എൻ. സുരേന്ദ്രൻ (83) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: അജിത്ത്, പ്രസാദ് (അധ്യാപകൻ, സി.എ.യു.പി സ്കൂൾ മമ്പാട്), പ്രിയ. മരുമക്കൾ: രമേഷ്, ശിഖ, ഡോ. ധന്യ
തോണിപ്പാടം: കുണ്ടുകാട്ടിൽ കെ.കെ. കുമാരൻ (62) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുരേഷ്, സുധീഷ്, അപർണ. മരുമകൾ: വിജിത. സഹോദരങ്ങൾ: ചാമിയാർ, പെട്ടമ്മ, കൃഷ്ണൻകുട്ടി, ചന്ദ്രൻ, രവീന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോണിപ്പാടം ചാപ്രയിലെ ശ്മശാനത്തിൽ.
വടക്കഞ്ചേരി: ചേരത്തോട് തേക്കിലക്കാട് വീട്ടിൽ ജോർജിന്റെ മകൻ റെമിൻ ജോർജ് (25) നിര്യാതനായി. മാതാവ്: ലൗലി ജോർജ്. സഹോദരൻ: ജെറിൻ ജോർജ് (ചെന്നൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ലൂർദ് മാത ഫൊറോന പള്ളി സെമിത്തേരിയിൽ.
മണ്ണാർക്കാട്: പെരിമ്പടാരി ഹിൽവ്യൂ നഗർ വിളഞ്ഞിപ്ലാക്കൽ വീട്ടിൽ പരേതനായ കുട്ട്യാലിയുടെ ഭാര്യ മൈമൂന (80) നിര്യാതയായി. മക്കൾ: ബക്കർ കരിമ്പ, സുബൈദ, ആസ്യ. മരുമക്കൾ: സാഹിറ, ഹംസ (കോട്ടായി), മുഹമ്മദ് അലി (എടത്തനാട്ടുകര).
പുതുനഗരം: കൊശക്കടയിൽ കാണയണ്ണ വീട്ടിൽ പരേതനായ അബൂബക്കർ സിദ്ദീഖിന്റെ മകൻ സുഹൈബ് (63) നിര്യാതനായി. ഭാര്യ: പരേതയായ മുംതാജ്. മക്കൾ: സൈനുദ്ദീൻ, ഷഫീഖ്, അഫ്സൽ. മരുമക്കൾ: ബുഷ്റ, ഷമീന, ഷാഹിന.
മുതലമട: വഴിയരികിൽ അവശനായി കിടന്ന വയോധികൻ ചികിത്സക്കിടെ മരിച്ചു. മുതലമട പാപ്പാൻ ചള്ള വടക്കേചള്ളയിൽ കേശവനാണ് (70) മരിച്ചത്. ചെറുപ്രായത്തിൽ വീടുവിട്ടിറങ്ങിയ കേശവൻ ചെറുജോലികൾ ചെയ്ത് കഴിയുകയായിരുന്നു. ഒക്ടോബർ 20 മുതൽ അവശനായി റോഡരികിൽ കിടക്കുകയായിരുന്നു. ഭക്ഷണമില്ലാതെ അവശനായിക്കിടന്ന കേശവനെ കഴിഞ്ഞ 25നാണ് ആംബുലൻസ് ഡ്രൈവർ ടി. ഗോപി ഓട്ടോ ഡ്രൈവർമാരുടെ സഹകരണത്തോടെ ജില്ല ആശുപത്രിയിലെത്തിച്ചത്. കൂട്ടിരുപ്പുകാർ ഇല്ലെന്ന കാരണത്താൽ ആശുപത്രി അധികൃതർ വാർഡിൽനിന്ന് പുറത്താക്കിയതായി നാട്ടുകാർ ആരോപിച്ചിരുന്നു. തുടർന്ന് പൊതു പ്രവർത്തകനായ റഹീം ഒലവക്കോട് ഇടപെട്ട് കലക്ടർ, ഡി.എം.ഒ എന്നിവരെ ബന്ധപ്പട്ട് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിവാഹിതനാണ്. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.