Obituary
അലനല്ലൂർ: കാട്ടുകുളത്തെ നാലിനകത്ത് അബ്ദുറഹ്മാൻ ഹാജി (74) നിര്യാതനായി. ഭാര്യ: തിത്തുമ്മ. മക്കൾ: ഫൈസൽ, നൗഫൽ, ഹസ്സൻ കുട്ടി, നിസാർ, ഫസീല, ഫെമില. മരുമക്കൾ: തൻസീല, അസ്മിന, ഹിബ, ദിൻഷ, മൻസൂർ, ഷമീർ.
എരിമയൂർ: പാറക്കൽ പറമ്പിൽ സെയ്തലവി (സെയ്തലവി ഉസ്താദ്-63) നിര്യാതനായി. ഭാര്യ: സബൂറ. മക്കൾ: റാബിയ, അബൂത്വാഹിർ. മരുമകൻ: മുഹമ്മദ് ഹുസൈൻ.
കോങ്ങാട്: കാവുനട മുണ്ടയിൽ പിഷാരത്ത് നീലലോഹിതൻ (71) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ധന്യ, ദൃശ്യ. മരുമക്കൾ: സന്തോഷ്, വിനോദ്. സംസ്കാരം ഞായറാഴ്ച.
പാലക്കാട്: അകത്തേത്തറ കുന്നത്ത് വീട്ടിൽ പരേതനായ കൃഷ്ണ മേനോന്റെയും കിഴക്കേ കോണിക്കലിടത്തിൽ പരേതയായ വിശാലാക്ഷി നേത്യാരുടെയും മകൻ ബാലഗോപാല വർമ (71) ചേപ്പിലമുറി രോഹിണി വില്ലയിൽ നിര്യാതനായി. ഭാര്യ: കെ.പി. ഷൈലജ നേത്യാർ. മകൾ: രോഹിണി വർമ. മരുമകൻ: കണ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വടക്കേത്തറ തേക്കിൻക്കാട് ദേശ ശ്മശാനത്തിൽ.
കല്ലടിക്കോട്: പാറോക്കോട് സ്കൂൾ പറമ്പിൽ മുഹമ്മദ് (67) നിര്യാതനായി. കല്ലടികോട് മാപ്പിള സ്കൂൾ ജങ്ഷനിലെ സഫ്ന ഹോട്ടൽ ഉടമയാണ്. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ശിഹാബുദ്ദീൻ, അബൂബക്കർ, ഷബീറലി, സുബൈദ, സഫ്ന. മരുമക്കൾ: സുലൈമാൻ, സാജിദ്, മിസ്രിയ, ആയിശ, ഫൈനിഷ.
എടത്തറ: അഞ്ചാംമൈൽ പടിഞ്ഞാറെ വീട്ടിൽ കുമാരൻ (72) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ഓമന. മക്കൾ: വിനോദ്, പ്രമോദ്, പ്രദീപ്, പ്രീജ, വിജയ്. മരുമക്കൾ: രേഖ, സിനി, റിനേഷ്.
കുഴൽമന്ദം: നൊച്ചുള്ളി ചാളക്കൽ രാമൻ കുട്ടി (72) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മിനീഷ്, മിനി. മരുമകൻ: ബാബു.
ആലത്തൂർ: ചിറ്റിലഞ്ചേര കോന്നല്ലൂർ പുത്തൻവീട്ടിൽ ബാലസുബ്രഹ്മണ്യൻ (മണി -72) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മകൾ: നിഷ. മരുമകൻ: ശിവദാസൻ. സംസ്കാരം ഞായറാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ
തച്ചമ്പാറ: ചൂരിയോട് നാരായണ മംഗലം വീട്ടിൽ കാർത്യായനിക്കുട്ടിയമ്മ (74) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ നായർ. മക്കൾ: രാജഗോപാലൻ, മോഹന ദാസൻ, ജയലക്ഷ്മി, സുരേഷ് കുമാർ. മരുമക്കൾ: ജയകുമാരി, ശ്രീജ, രമാദേവി, പരേതനായ മുരളീധരൻ.
ആലത്തൂർ: കെ.എസ്.കെ.ടി.യു ആലത്തൂർ വില്ലേജ് പ്രസിഡന്റ് കുമ്പളക്കോട്ടിൽ കെ.പി. കുഞ്ചൻ (കുഞ്ചു മുത്തൻ-77) നിര്യാതനായി. ഭാര്യ: കെ. കല്യാണി (ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, ആർ.ഡി ഏജന്റ്). മക്കൾ: പവിത്രൻ (കെ.എസ്.ആർ.ടി.സി), പാർത്ഥിപൻ. മരുമക്കൾ: പ്രേമകുമാരി (എക്സൈസ്), സവിത. സഹോദരങ്ങൾ: കണ്ടമുത്തൻ, രുഗ്മണി, സത്യഭാമ, പരേതനായ ആറുമുഖൻ.
പത്തിരിപ്പാല: മണ്ണൂർ നഗരിപുറം പുത്തൻപള്ളിയാൽ അമ്മിണി (67) നിര്യാതയായി. മുൻ അംഗൻവാടി ഹെൽപ്പറായിരുന്നു.
പത്തിരിപ്പാല: മങ്കരകല്ലൂർ നായ്ക്കൻപറമ്പ് വീട്ടിൽ തങ്ക (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാജൻ, ചെന്താമരാക്ഷൻ. മരുമക്കൾ: സബിത, ഷീബ.