മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് സ്ഥാപകനായ പരേതനായ കല്ലടി ചെറിയ കുഞ്ഞഹമ്മദിെൻറ മകളും പരേതനായ റിട്ട. ജില്ല ജഡ്ജി അറക്കൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യയുമായ കല്ലടി ഫാത്തിമക്കുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. കോഴിക്കോട് ചാലപ്പുറത്തുള്ള അറക്കൽ വീട്ടിലായിരുന്നു താമസം. മക്കൾ: അഹമ്മദ് മൊയ്ദീൻ, മുഹമ്മദ് അൻവർ, അഹമ്മദ് അഷ്റഫ് (റിട്ട. പ്രഫ. ഫാറൂഖ് കോളജ്), പരേതയായ ആമിന, സറീന, ഉമൈമ, ആയിശക്കുഞ്ഞി, അസീമുന്നീസ. മരുമക്കൾ: അഡ്വ. കെ.വി. അബ്ദുല്ലക്കുട്ടി (തിരൂർ), പ്രഫ. ഒാമാനൂർ മുഹമ്മദ്, എം.കെ. അബ്ദുറഹ്മാൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ, മണ്ണാർക്കാട്), അഡ്വ. പി.കെ. ഖാലിദ് (തലശ്ശേരി), മൈമൂന, കുഞ്ഞിമ്മു, പരേതരായ ആർ.കെ. മൊയ്തീൻകുട്ടി (തിരൂർ), ആമിനാബി. സഹോദരങ്ങൾ: കെ.സി.കെ. മൊയ്ദുട്ടി, കെ.സി.കെ. സൈതാലി (മാനേജർ, കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ്), കെ.സി.കെ. സക്കീന, പരേതനായ കെ.സി.കെ. മുഹമ്മദ്.