ബാലുശ്ശേരി: പരേതനായ സി.കെ. അഹ്മദ്കോയയുടെ ഭാര്യ ബാലുശ്ശേരി കോട്ടനടക്ക് സമീപം ചാവടിപറമ്പിൽ കദീജ (93) നിര്യാതയായി. മക്കൾ: അസ്സൻകോയ ഒറ്റക്കണ്ടം, സൈനബ, ജമീല, റാബിയ, സുലേഖ, പരേതനായ ഉമ്മർകോയ. മരുമക്കൾ: സുബൈദ, അസീസ് (കണ്ണങ്കര), പരേതനായ അബൂബക്കർ (പൊയിൽക്കാവ്), കെ.ടി.എം. കോയ (പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം, എൻ.സി.പി ജില്ല സെക്രട്ടറി), എം.എ. അബ്ബാസ് (കക്കോടി), നസീറ. സഹോദരങ്ങൾ: പരേതരായ തട്ടാറക്കൽ മമ്മുഹാജി, അബ്ദുറഹിമാൻ കുട്ടി, പുളിക്കൂൽ ഉമ്മർ, പുളിക്കൂൽ കാദർ.