ചെറുകുളത്തൂർ: ചെറുകുളത്തൂരിൽ ആദ്യമായി രൂപവത്കരിച്ച സി.പി.എമ്മിന്റെ ആറംഗ പാർട്ടി സെൽ അംഗമായിരുന്ന മേലെ പുത്തലത്ത് എം.പി കേളുക്കുട്ടി (92) നിര്യാതനായി. പെരുവയൽ പഞ്ചായത്ത് നിലവിൽ വരുന്നതിനു മുമ്പ് ചെരുകുളത്തൂർ പഞ്ചായത്ത് മെംബറായിരുന്നു. സി.പി.എം പരിയങ്ങാട് ബ്രാഞ്ച് ഓഫിസിനും കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലക്കും കെട്ടിടം നിർമിക്കുന്നതിന് ഭൂമി സൗജന്യമായി നൽകി. ഭാര്യ: ശാരദ. മക്കൾ: ഗീത, മുരളീധരൻ, ഉഷാദേവി, രമണി, രാജേഷ് (പരീക്ഷാഭവൻ, തിരുവനന്തപുരം), സുധ. മരുമക്കൾ: ജയരാജൻ (റിട്ട. സി.ഡബ്ല്യൂ.ആർ.ഡി.എം), പ്രകാശൻ (എൻ.സി.പി ജില്ല വൈസ് പ്രസിഡന്റ്), ശശിധരൻ (ബിസിനസ്), ബാബുദാസ് (റിട്ട. സോയിൽ കൺസർവേഷൻ വകുപ്പ്), വിമി, ധന്യ ( മലബാർ കാൻസർ സെന്റർ, തലശ്ശേരി). സഹോദരങ്ങൾ: ചില്ലക്കുട്ടി, ലീല, പരേതനായ ഉണ്ണിപ്പെരച്ചൻ.