Obituary
നടുവണ്ണൂർ: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ നടുവണ്ണൂരിലെ മക്കാട്ട് ടി. ജാനു (80) നിര്യാതയായി. ഭർത്താവ്: മക്കാട്ട് ഗംഗാധരൻ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ). മക്കൾ: ജീജ, അതുൽ (ബിസിനസ്), പരേതനായ അനൂപ്. മരുമക്കൾ: ഡോ. ബിനു (കോട്ടക്കൽ ആര്യവൈദ്യശാല, വില്യാപ്പള്ളി), ഡോ. ലിംന (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പൻസറി, കോട്ടൂർ).
ചേളന്നൂർ: കോരപ്പച്ചൻ കുഴിയിൽ പരേതനായ നാരായണന്റെ ഭാര്യ കോരപ്പച്ചൻ കുഴിയിൽ അമ്മു (83) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, പ്രസന്ന, ഷീബ, ഷാജി. മരുമക്കൾ: പി.കെ. ശ്രീജ (അംഗൻവാടി വർക്കർ), ടി.വി. സോമൻ, അമ്പിളി, പരേതനായ പരമേശ്വര
നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ പാറന്നൂർ ശിവക്ഷേത്രത്തിന് സമീപം മംഗലശ്ശേരി ഷാജി (48) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ (റിട്ട. വില്ലേജ് ഓഫിസ്). മാതാവ്: ശാരദ. ഭാര്യ: കെ. സരിത (അധ്യാപിക, പുല്ലാളൂർ എൽ.പി സ്കൂൾ). മക്കൾ: എം. അമൽദേവ് (ഡിഗ്രി വിദ്യാർഥി, എസ്.എൻ കോളജ്, ചേളന്നൂർ), നിരഞ്ജന എസ്. നായർ (നാലാം ക്ലാസ് വിദ്യാർഥിനി, പുല്ലാളൂർ എൽ.പി സ്കൂൾ). സഹോദരി: ഷാനി.
ചെറുകുളത്തൂർ: കുളങ്ങരക്കണ്ടി ചന്ദ്രൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: മധുസൂദനൻ (ഗവ. മെഡിക്കൽ കോളജ്), പുഷ്പ, നളിനി, ഷീബ, ഷൈബ. മരുമക്കൾ: രമ്യ, കുഞ്ഞൻ, സുബ്രഹ്മണ്യൻ, ചന്ദ്രൻ, ഷാനവാസ്.
കോഴിക്കോട്: ഫ്ലാറ്റില്‍നിന്ന് വീണ് വനിത ഡോക്ടര്‍ മരിച്ചു. കടവത്തൂർ സ്വദേശി ഷദ റഹ്മത്ത് ജഹാൻ (24) ആണ് മരിച്ചത്. പി.ടി. ഉഷ റോഡിലെ ലിയോ പാരഡൈസ് ഗാലക്സി ഫ്ലാറ്റിൽ വെള്ളിയാഴ്ച നാലോടെയാണ് സംഭവം. മേയർ ഭവന് അടുത്തുള്ള ഫ്ലാറ്റിലെ 12ാം നിലയില്‍നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരൻ പറഞ്ഞു. വീഴ്ചയുടെ ശബ്ദംകേട്ടാണ് സുരക്ഷ ജീവനക്കാരൻ ഓടിയെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.യേനപ്പോയ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് കഴിഞ്ഞ ശേഷം പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. കഴിഞ്ഞയാഴ്ച മെഡിക്കൽ പി.ജി എൻട്രൻസ് പരീക്ഷ എഴുതിയിരുന്നു. പിതാവ്: കടവത്തൂർ കുനിയിൽ താമസിക്കുന്ന ഡോ. എടപ്പാറ അബൂബക്കർ. മാതാവ്: ഡോ. മുനീറ. സഹോദരങ്ങൾ: ഡോ. അസ്മിൽ ഷാസ് മുഹമ്മദ് (യു.കെ), ഷഹൽ ഷാസ് മുഹമ്മദ് (മെഡിക്കൽ വിദ്യാർഥി, മംഗളൂരു). മൃതദേഹം കടവത്തൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കോഴിക്കോട്: ഫ്ലാറ്റില്‍നിന്ന് വീണ് വനിത ഡോക്ടര്‍ മരിച്ചു. കടവത്തൂർ സ്വദേശി ഷദ റഹ്മത്ത് ജഹാൻ (24) ആണ് മരിച്ചത്. പി.ടി. ഉഷ റോഡിലെ ലിയോ പാരഡൈസ് ഗാലക്സി ഫ്ലാറ്റിൽ വെള്ളിയാഴ്ച നാലോടെയാണ് സംഭവം. മേയർ ഭവന് അടുത്തുള്ള ഫ്ലാറ്റിലെ 12ാം നിലയില്‍നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരൻ പറഞ്ഞു. വീഴ്ചയുടെ ശബ്ദംകേട്ടാണ് സുരക്ഷ ജീവനക്കാരൻ ഓടിയെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
യേനപ്പോയ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് കഴിഞ്ഞ ശേഷം പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. കഴിഞ്ഞയാഴ്ച മെഡിക്കൽ പി.ജി എൻട്രൻസ് പരീക്ഷ എഴുതിയിരുന്നു. പിതാവ്: കടവത്തൂർ കുനിയിൽ താമസിക്കുന്ന ഡോ. എടപ്പാറ അബൂബക്കർ. മാതാവ്: ഡോ. മുനീറ. സഹോദരങ്ങൾ: ഡോ. അസ്മിൽ ഷാസ് മുഹമ്മദ് (യു.കെ), ഷഹൽ ഷാസ് മുഹമ്മദ് (മെഡിക്കൽ വിദ്യാർഥി, മംഗളൂരു). മൃതദേഹം കടവത്തൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ചെലപ്രം: കക്കോടി പരേതനായ കൊളാശ്ശേരി വേണുഗോപാലിന്റെ ഭാര്യ റിട്ട. റെയിൽവേ ടി.ടി.ആര് സത്യഭാമ (73) നിര്യാതയായി. മക്കള്‍: രൂപേഷ്, രാഗേഷ്, രശ്മി. മരുമക്കള്‍: രൂപേഷ്, ഗ്രീഷ്മ. സഹോദരങ്ങള്‍: പരേതയായ തങ്കം, ബേബി, സൗമിനി
വാണിമേൽ: ഭൂമിവാതുക്കൽ കല്ലുള്ളപറമ്പത്ത് ചാത്തു (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുരേഷ്, സുനിത, ബിന്ദു, പുഷ്പ, സതി. മരുമക്കൾ: കുമാരൻ, ചന്ദ്രൻ, സുനി, സുധി, ഷൈജ.
ബാലുശ്ശേരി: ടോറസ് ലോറി തട്ടി നിയന്ത്രണംവിട്ട ബൈക്ക് നിർത്തിയിട്ട മിനി ടിപ്പറിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബാലുശ്ശേരി കരിയാത്തൻകാവ് ചങ്ങരത്ത് നാട്ടിൽ രഘുനാഥ് (56) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപമാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ രഘുനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കരിയാത്തൻ കാവിൽ പരേതരായ ദാമോദരൻ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: സ്മിത (ശിവപുരം സർവിസ് സഹകരണ ബാങ്ക്). മക്കൾ: ആദിത്യ ആർ. നാഥ് (ബിരുദ വിദ്യാർഥിനി), ആദിദേവ് (വിദ്യാർഥി, ശിവപുരം എച്ച്.എസ്.എസ്). സഹോദരങ്ങൾ: ഗീത, വസന്ത, സത്യ. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.
കുതിരവട്ടം: നിത്യാനന്ദവിഹാറിൽ എ.പി. പ്രേംകുമാർ (മൃദുല ജ്വല്ലറി-55) നിര്യാതനായി. പിതാവ്: എ.പി. പ്രേമാനന്ദൻ. മാതാവ്: മീര. ഭാര്യ: സിന്ധു പ്രേംകുമാർ (ചലച്ചിത്ര പിന്നണി ഗായിക). മകൾ: നിഹാരിക പിള്ള. സഹോദരങ്ങൾ: ഡോ. മൃദുല സുനിൽ (ട്രിനിറ്റി ഹോസ്പിറ്റൽസ്), ദയാനന്ദൻ (നിത്യാനന്ദ ജ്വല്ലറി), ശിവാനന്ദൻ (സ്പാൻ ഒപ്റ്റിക്സ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.
കുതിരവട്ടം: നിത്യാനന്ദവിഹാറിൽ എ.പി. പ്രേംകുമാർ (മൃദുല ജ്വല്ലറി-55) നിര്യാതനായി. പിതാവ്: എ.പി. പ്രേമാനന്ദൻ. മാതാവ്: മീര. ഭാര്യ: സിന്ധു പ്രേംകുമാർ (ചലച്ചിത്ര പിന്നണി ഗായിക). മകൾ: നിഹാരിക പിള്ള.
സഹോദരങ്ങൾ: ഡോ. മൃദുല സുനിൽ (ട്രിനിറ്റി ഹോസ്പിറ്റൽസ്), ദയാനന്ദൻ (നിത്യാനന്ദ ജ്വല്ലറി), ശിവാനന്ദൻ (സ്പാൻ ഒപ്റ്റിക്സ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.
ബാലുശ്ശേരി: പഴയ മഞ്ഞപ്പാലത്തിനടുത്ത് കുന്നുമ്മല്‍ അഹമ്മദ് (77) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: സലീന, സിറാജ് (കുവൈത്ത്). മരുമക്കള്‍: ബഷീര്‍ (വട്ടോളി), സുഹറ (പൂനത്ത്). സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍, ആയിഷ, പരേതരായ പര്യയ്കുട്ടി, ആലി, ആമിന.
കുരുവട്ടൂർ: കളോളിപ്പൊയിൽ കോട്ടൂളി ബീയാത്തു (97) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: ആയിശാബി, ഉമ്മർ. മരുമക്കൾ: മുഹമ്മദ് കോയ, സുലൈഖ.
കോഴിക്കോട്: വെസ്റ്റ് ഹിൽ അത്താണിക്കൽ, ആശ്രമം റോഡിൽ എടക്കണ്ടത്തിൽ അശോകന്റെ ഭാര്യ മാലിനി (70) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (09/03/2023) വൈകിട്ട് 3.00 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. മക്കൾ: നടരാജ് (എം.ജി.എഫ് ടോയോട്ട, ഡൽഹി), നവരാജ് (ഗൾഫ്), നവനീത (ദേവഗിരി പബ്ലിക് സ്കൂൾ). മരുമക്കൾ: സംഗീത (സ്റ്റീൽ മന്ത്രാലയം, ഡൽഹി) നമിത, ശ്രീകാന്ത് (ബിസിനസ്).