മാവൂർ: ഗ്രാസിം ഫാക്ടറി പേപ്പർ പ്ലാന്റിലെ മുൻ ജീവനക്കാരൻ മാവൂർ കളത്തിൽ മുഹമ്മദ് (77) നിര്യാതനായി. മുസ്ലിം ലീഗ്, ഗ്വാളിയോർ റയോൺസ് എസ്.ടി.യു ഭാരവാഹിയായിട്ടുണ്ട്. ഏറെക്കാലം പാറമ്മൽ മുഹിമ്മാത്തുൽ മുസ്ലിമീൻ മദ്റസ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കച്ചേരിക്കുന്ന് മിഅറാജ് മസ്ജിദ് കമ്മിറ്റി, പാറമ്മൽ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി എന്നിവയിൽ അംഗമാണ്.
ഭാര്യ: ആയിശ. മക്കൾ: സാജിദ (പുത്തൂർമഠം എ.യു.പി സ്കൂൾ അധ്യാപിക), റജീന, ജാസ്മിൻ, നുസ്റത്ത് (കേരള ബാങ്ക്, കുറ്റിക്കാട്ടൂർ), ഹസ്ന, സഹ് ല, ഹിന ഫാത്തിമ. മരുമക്കൾ: ഷംസുദ്ദീൻ വെള്ളിപറമ്പ് (നഗരം വില്ലേജ് ഓഫിസ്), മുസ്തഫ കുറ്റിക്കാട്ടൂർ, ശിഹാബുദ്ദീൻ മുണ്ടുപാറ, ഷബീർ പുൽപള്ളി, അബ്ദുൽ ലത്തീഫ് കോട്ടാംപറമ്പ്.
സഹോദരങ്ങൾ: മുഹമ്മദ് ഹുസൈൻ (മുൻ ഗ്രാസിം), ലിയാഖത്തലി ഖാൻ (തടത്തിൽപറമ്പ് ഹൈസ്കൂൾ മുൻ അധ്യാപകൻ), ഹൈദരലി, മുഹമ്മദലി ജിന്ന, പരേതരായ അബൂബക്കർ, ഫാത്തിമ.