Obituary
പാലേരി: വടക്കുമ്പാട് പാറേമ്മൽ ചോയി (82) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: രാജൻ, ബിജു, ഷോജി. മരുമക്കൾ: ജയശ്രീ (കൊയിലാണ്ടി, കൊല്ലം), ശശി (കോടേരിച്ചാൽ). സഹോദരങ്ങൾ: ചിരുത, കണാരൻ, ജാനു (തോട്ടത്താംകണ്ടി), ശാന്ത (വേളം, പെരുവയൽ), പരേതനായ കുഞ്ഞിരാമൻ.
മാവൂർ: രാമനാട്ടുകരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാവൂർ നൊട്ടിവീട്ടിൽ പി.എൻ. അബ്ദുല്ലയുടെ മകൻ മുഹമ്മദ് ഷായാണ് (38) മരിച്ചത്. ബുധനാഴ്ച രാത്രി 7.15ഓടെ രാമനാട്ടുകര മേൽപാലത്തിലാണ് അപകടം. മുഹമ്മദ് ഷാ സഞ്ചരിച്ച ബൈക്ക് ടെമ്പോ ട്രാവലറുമായി ഇടിച്ചാണ് അപകടം.സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരിച്ചു. സ്വകാര്യ കമ്പനിയുടെ കീഴിൽ ഇലക്ട്രോണിക്സ് ഉപകരണ മെക്കാനിക്കായ ഇദ്ദേഹം ഐക്കരപ്പടി ഭാഗത്തെ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഫസലുറഹ്മാൻ, ഷാഹുൽഹമീദ്, നിസാർ അഹമദ്.
മാവൂർ: രാമനാട്ടുകരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാവൂർ നൊട്ടിവീട്ടിൽ പി.എൻ. അബ്ദുല്ലയുടെ മകൻ മുഹമ്മദ് ഷായാണ് (38) മരിച്ചത്. ബുധനാഴ്ച രാത്രി 7.15ഓടെ രാമനാട്ടുകര മേൽപാലത്തിലാണ് അപകടം. മുഹമ്മദ് ഷാ സഞ്ചരിച്ച ബൈക്ക് ടെമ്പോ ട്രാവലറുമായി ഇടിച്ചാണ് അപകടം.
സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരിച്ചു. സ്വകാര്യ കമ്പനിയുടെ കീഴിൽ ഇലക്ട്രോണിക്സ് ഉപകരണ മെക്കാനിക്കായ ഇദ്ദേഹം ഐക്കരപ്പടി ഭാഗത്തെ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഫസലുറഹ്മാൻ, ഷാഹുൽഹമീദ്, നിസാർ അഹമദ്.
നന്മണ്ട: എടവലത്ത് മീത്തൽ പരേതനായ ഉണ്ണി നായരുടെയും സരോജിനിയുടെയും മകൻ രാജേഷ് (37) നിര്യാതനായി. സഹോദരങ്ങൾ: ശാന്ത, ഗീത, ബിന്ദു,സതീശൻ. സഞ്ചയനം: തിങ്കൾ.
പെരുമണ്ണ: പാറക്കുളം കുറുക്കൻകുഴിയിൽ പരേതനായ കാതിരിയുടെ ഭാര്യ ഉമ്മാത്തു (94) നിര്യാതയായി. മക്കൾ: ഹുസൈൻ, വിച്ചാമിന, കുഞ്ഞവറാൻ, ബീവി, അബൂബക്കർ, ആയിഷ, പരേതനായ ഉസ്മാൻ.
കക്കോടി: കാക്കൂർ തലപ്പൊയിൽ പുറ്റുമണ്ണിൽ വത്സല (68) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ബിന്ദു, വിനീഷ്, ബബിഷ, പരേതയായ ബിജുന. മരുമക്കൾ: രഘു, ബൈജു, വിനുകുമാർ, ഷൈമ. സംസ്കാരം വെള്ളിയാഴ്ച 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
പാലാഴി: ഒളവണ്ണ പഞ്ചായത്ത് മുൻ അംഗം നൂഞ്ഞിയിൽ ചന്ദ്രശേഖരൻ (55) നിര്യാതനായി. സി.പി.എം പുഴമ്പുറം ബ്രാഞ്ച് സെക്രട്ടറി, പി.ബി.സി.എ ഏരിയ പ്രസിഡന്റ്, നിർമാണ തൊഴിലാളി യൂനിയൻ ഇരിങ്ങല്ലൂർ മേഖല ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അച്ഛൻ: കരുണാകരൻ നായർ. അമ്മ: കമലമ്മ. ഭാര്യ: സുഗന്ധി (ബി.എസ്.എസ് അംഗൻവാടി). മക്കൾ: വൈശാഖ് (ഡി.വൈ.എഫ്.ഐ ഇരിങ്ങല്ലൂർ മേഖല സെക്രട്ടറി), അശ്വനി. മരുമകൻ: ബിജു. സഹോദരങ്ങൾ: മോഹനൻ, രമണി, പ്രകാശൻ, ഉഷ, ജയകൃഷ്ണൻ, പരേതനായ പ്രദീപൻ.
കോഴിക്കോട്: പുറത്തോലത്ത് മായനാട് പുളിയാങ്കോട് കല്യാട്ട് മീത്തൽ പ്രവീണ (44) നിര്യാതയായി. ഭർത്താവ്: സനാതനൻ (ഓട്ടോ ഡ്രൈവർ, മെഡി. കോളജ്). മക്കൾ: അശ്വതി, അശ്വനി. സഹോദരങ്ങൾ: പ്രഭേഷ്, പ്രസീന.
മായനാട്: ഏര്ക്കുളങ്ങര ഇസ്മാഈല്‍ (ബാവ-53) നിര്യാതനായി. മായനാട് മഹല്ല് പ്രസിഡന്റായിരുന്ന പരേതനായ അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ മകനാണ്. ഭാര്യ: സാജിദ. മക്കള്‍: അക്മല്‍, അഫ്ലഹ്. സഹോദരങ്ങള്‍: മുഹമ്മദ്, മുനീര്‍, അബ്ദുല്‍ അസീസ്.
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ചാലക്കൽ മൂലത്ത് മുഹമ്മദ് ബഷീർ (60) നിര്യാതനായി. ഭാര്യ: മൈമൂന (കാരക്കുറ്റി). മക്കൾ: ഹിഷാം (ദമാം), ബിയാസ് (ബോൾട്ട് ഗാരേജ്, ചുള്ളിക്കാപറമ്പ്), ഹസീബ്, ഫെബിന, ഷാനിബ. മരുമക്കൾ: ആരിഫ് പുത്തലത്ത് (ഒമേഗ സ്റ്റീൽ ചെറുവാടി ), അബ്ദുൽ ഗഫൂർ വേക്കാട്ട് കുറ്റിക്കാട്ട് കുന്ന് (ചെറുവാടി), സജ്ന (ഗോതമ്പ് റോഡ്).
വടകര: പതിയാരക്കര കണ്ണമ്പത്ത് ഗോപാലൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: സുരേഷ് ബാബു(ചെന്നൈ), സുനിൽ കുമാർ, പുഷ്പ (മുയിപ്പോത്ത്).
തലക്കുളത്തൂർ: പൂമഠത്തിൽ ഗീത (68- മാനേജർ ഗുരുദേവവിലാസം സ്കൂൾ, തലക്കുളത്തൂർ) നിര്യാതയായി. ഭർത്താവ്: വലിയമ്മക്കണ്ടി ധർമരത്നം (റിട്ട. പഞ്ചായത്ത് വകുപ്പ്). സഹോദരങ്ങൾ: സിദ്ധാർഥൻ, യമുനാബായ്, പ്രഭിത, പരേതരായ ഹൈമാവതി, പ്രമീള, സുനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.
വടകര: ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിമുക്ത ഭടൻ കിഴക്കെ പറമ്പത്ത് വാസു നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: വിജേഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, ചോമ്പാല), വിജിത, വിനീഷ് (പൊതുമരാമത്ത് നോർത്ത് സർക്കിൾ കോഴിക്കോട്). മരുമക്കൾ: ബിജുനാഥ് (ദുബൈ), രേഖ നായർ (അസിസ്റ്റന്റ് മാനേജർ, മോഡേൺ ഫർണിച്ചർ അഴിയൂർ). സഹോദരങ്ങൾ: രാഘവൻ, പ്രകാശൻ (റിട്ട. അധ്യാപകൻ ബാലുശ്ശേരി) ദേവൻ, ഹരിദാസൻ സുമതി, പരേതരായ ശാന്ത.