മാവൂർ: രാമനാട്ടുകരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാവൂർ നൊട്ടിവീട്ടിൽ പി.എൻ. അബ്ദുല്ലയുടെ മകൻ മുഹമ്മദ് ഷായാണ് (38) മരിച്ചത്. ബുധനാഴ്ച രാത്രി 7.15ഓടെ രാമനാട്ടുകര മേൽപാലത്തിലാണ് അപകടം. മുഹമ്മദ് ഷാ സഞ്ചരിച്ച ബൈക്ക് ടെമ്പോ ട്രാവലറുമായി ഇടിച്ചാണ് അപകടം.
സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരിച്ചു. സ്വകാര്യ കമ്പനിയുടെ കീഴിൽ ഇലക്ട്രോണിക്സ് ഉപകരണ മെക്കാനിക്കായ ഇദ്ദേഹം ഐക്കരപ്പടി ഭാഗത്തെ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഫസലുറഹ്മാൻ, ഷാഹുൽഹമീദ്, നിസാർ അഹമദ്.