ഫറോക്ക്: പെരുമുഖം അയ്യമ്പാക്കി നൻമണത്ത് പറമ്പിൽ താമസിക്കുന്ന പൂതേരി ദിനകരൻ (78) നിര്യാതനായി. കരുവൻതിരുത്തി സർവിസ് സഹകരണ ബാങ്ക് താൽക്കാലിക ജീവനക്കാരനും മൂന്നിയൂർ ജനതാ ടൈൽ വർക്സ് മുൻ ഡയറക്ടറുമായിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കൾ: ബബിത (ജെ.പി.എച്ച്.എൻ, ഫാമിലി ഹെൽത്ത് സെന്റർ ചങ്ങരോത്ത്), സബിത (കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റി അധ്യാപിക, മണ്ണുത്തി, തൃശൂർ).
മരുമക്കൾ: എം.പി. സുരേഷ് (ജെ.എച്ച്.ഐ, പേരാമ്പ്ര താലൂക്ക് ആശുപത്രി), യു.ടി. സുരേഷ് (ചീഫ് അക്കൗണ്ടന്റ്, ബേപ്പൂർ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പ്രേമവല്ലി, പ്രഭ, പരേതനായ വിജയൻ.