മടവൂർ: സി.എം മഖാം കമ്മിറ്റി അംഗവും കോൺഗ്രസ് നേതാവുമായ പുറന്താറ്റിൽ താമസിക്കുന്ന പറയരുമ്മാരത്ത് അബ്ദുൽ അസീസ് മുസ്ലിയാർ (79) നിര്യാതനായി. മടവൂർ സി.എം മഖാം മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി, മണ്ഡലം കോൺഗ്രസ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ വഹാബ്, അബ്ദുൽ ജലീൽ, അബ്ദുൽ ഹഫീള്, അബ്ദുൽ ബാരി, ഫൗസിയ. മരുമക്കൾ: അബ്ദുറഹീം ഓമശ്ശേരി, റൈഹാനത്ത് (ചെറുവണ്ണൂർ സ്കൂൾ), ഹഫ്സത്ത്, ഷാഹിന, ശാദിയ. സഹോദരങ്ങൾ: അബൂബക്കർ, പി.യു. ഖാദർ മുസ്ലിയാർ, ഫാത്തിമ, ആയിശ, പരേതനായ മുഹമ്മദ് മുസ്ലിയാർ.