കോഴിക്കോട്: മാധവ ഫാർമസി (പി.ടി. ഉഷ റോഡ്) ഉടമ ഒറ്റപ്പാലം പൂക്കോട്ടുകാവ് പുലാകുണ്ടിൽ നാരായണൻ വൈദ്യർ (85) ബേപ്പൂർ നടുവട്ടം ചെനോത്ത് ശ്രീനികേതനിൽ നിര്യാതനായി. ഭാര്യ: പരേതയായ തെക്കേകല്ലുവളപ്പിൽ ഡോ. ദേവകി. മക്കൾ: ബ്രിജേഷ് (മാധവ ഫാർമസി, പി.ടി. ഉഷ റോഡ്), ബ്രിജിത് (കോട്ടക്കൽ ആര്യവൈദ്യശാല, അരക്കിണർ), ഡോ. ബ്രിജുല (രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, മാഹി).
മരുമക്കൾ: അജിത്പാൽ (അധ്യാപകൻ, ചാലപ്പുറം ഗവ. ഗണപത് എച്ച്.എസ്.എസ്), സുമന (ഡി.എം.ഒ ഓഫിസ്, വയനാട്), സുജിത (പട്ടാമ്പി). സഹോദരങ്ങൾ: ഉണ്ണിബാലൻ, രവീന്ദ്രനാഥ്, ദേവിഗോപാൽ, മാധവി, പരേതരായ മാധവൻ, മീനാക്ഷി.