വാടാനപ്പള്ളി: തൃത്തല്ലൂർ പഴയ പോസ്റ്റ് ഓഫിസിന് സമീപം രായംമരയ്ക്കാർ വീട്ടിൽ കൊട്ടിലിങ്ങൽ അബ്ദുറഹ്മാൻ കുട്ടി ഹാജി (80) നിര്യാതയായി. മണപ്പുറത്തെ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്നു.
50 വർഷത്തിലധികം ഒമാനിലെ സലാലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടറുടെ സെക്രട്ടറിയായിരുന്നു. 1967ൽ യു.എ.ഇയിൽനിന്ന് ഒമാനിലേക്കെത്തി. സലാലയിലെ സാമൂഹ്യ പ്രവർത്തകരിൽ പ്രമുഖനായിരുന്നു. ഒമാൻ പൗരത്വം ലഭിച്ചെങ്കിലും അത് വേണ്ടെന്ന് വെച്ച് നാട്ടിലെത്തി. ദേശമംഗലം മാലിക്ബിൻ ദിനാർ സ്ഥാപനങ്ങൾ, മദാർ സ്ഥാപനങ്ങൾ എന്നിവ തുടങ്ങാൻ സജീവമായി പ്രവർത്തിച്ചു.
പരേതരായ രായംമരക്കാർ വീട്ടിൽ കൊട്ടിലിങ്ങൽ ഹാജി അഹ്മദ് മുസ്ലിയാരുടെയും കന്നത്ത്പടിക്കൽ നബീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: സുഹറാബി (യു.എ.ഇ ഗവണ്മെന്റ് അറബിക് സ്കൂൾ ടീച്ചർ), ഹൈറുന്നിസ (ദുബൈ), നൂഹ് (എൻജിനീയർ, സലാല), ഡോ. മുഹമ്മദ് ഇസ്മായിൽ (ദുബൈ).
മരുമക്കൾ: ഫിറോസ് ബാവ (ബിസിനസ്, ദുബൈ), ഷബീർ (എൻജിനീയർ, ദുബൈ), തഹ്ലിയ (ഇൻഫോപാർക്, കാക്കനാട്). സഹോദരങ്ങൾ: യൂസഫ്, ജമാലുദ്ദീൻ, സെയ്ത് മുഹമ്മദ്, കാദർ ചേലോട്, ശംസുദ്ദീൻ, റുഖിയ മുഹമ്മദ്, ഫാത്തിമ റഫീഖ്.