Obituary
പോത്തൻകോട്: കാട്ടായിക്കോണം പട്ടാരി ശിവപ്രഭയിൽ ശാന്ത (75) നിര്യാതനായി. ഭർത്താവ്: പരേതനായ ഭാസ്കരപ്പണിക്കർ. മക്കൾ: കല എസ്, രാജേഷ്, സന്തോഷ്. മരുമക്കൾ: മണികണ്ഠൻ, അർച്ചന, മഞ്ജുഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
ആറ്റിങ്ങൽ: കടയ്ക്കാവൂർ ചാവടിമുക്ക് സുഷമവിഹാറില് രാജന് (84) നിര്യാതനായി. ഭാര്യ: സുഷമ. മക്കള്‍: ബിനുമോന്, ജൂലി. മരുമക്കള്‍: ബിന്ദു, ഹരികുമാര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 11 ന്.
വെമ്പായം: കന്യാകുളങ്ങര പുത്തൻവീട്ടിൽ ഗോപാലൻ നായർ (75) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ: മുരളി കൃഷ്ണൻ, ലക്ഷ്മി. മരുമക്കൾ: ഹരിതകൃഷ്ണൻ, ദീപു കൃഷ്ണൻ. സഞ്ചയനം ഏപ്രിൽ ആറിന് ഞായറാഴ്ച രാവിലെ ഒമ്പതിന്.
വര്‍ക്കല: പുത്തന്‍ചന്ത ദര്‍ശനയില്‍ ദിവാകരന്റെ (അങ്ങാടിക്കട,പുത്തന്‍ചന്ത) മകന് ആദര്‍ശ് (24)നിര്യാതനായി. അമ്മ: സിന്ധുജ. സഹോദരന്: ആകാശ്
കല്ലമ്പലം: തോട്ടയ്ക്കാട് മണിമന്ദിരത്തിൽ പരേതനായ സരസപ്പൻ പിള്ളയുടെ ഭാര്യ തങ്കമണി (69) നിര്യാതയായി. മക്കൾ: അമ്പിളി. എസ്. (അധ്യാപിക, ബ്ലു മൗണ്ട് സ്കൂൾ, തോന്നയ്ക്കൽ), അജിത് കുമാർ. എസ് (ദുബായ്), അരുണ. എസ്. മരുമക്കൾ : പരേതനായ അജിത് കുമാർ, സ്മിത, ബിജു (ദുബായ്)..
വട്ടിയൂർക്കാവ് : സൈദ് മൻസിലിൽ സെയ്ദ് ഇബ്രാഹിം (ബാബു, 85) നിര്യാതനായി ഭാര്യ: നൂർജഹാൻ. മക്കൾ: കലാം, ഷാഹിദ, ഷംഷാദ്, ഷിറിൻ. മരുമക്കൾ സൈദു മൈദീൻ, സർദാർ ബാഷ,ഗുലാം ദസ്തഗീർ, ഫാത്തിമ.
വെള്ളറട: ചെറിയ കൊല്ല അമ്പലക്കാല ബി.എസ് ഭവനില്‍ ബിനു. ജി യുടെ ഭാര്യ സോണിയ കെ.എസ്(44) നിര്യാതയായി. മക്കള്‍. ആന്‍ലിയ, ആന്മിയ. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെന്റ് ജോസഫ് ചര്‍ച്ച് ഉണ്ടന് കോടില്‍.
ഓച്ചിറ: വലിയകുളങ്ങര, കളത്തൂരേത്ത് വീട്ടിൽ രവി (52) നിര്യാതനായി. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: ബീന.മക്കൾ: റിജീഷ, ദൃശ്യ.
പരവൂർ: കൂനയിൽ, പാലമൂട്ടിൽ മേലതിൽ ഗോപാലകൃഷ്ണ പിള്ള (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക അമ്മ. മക്കൾ: ആശ, അജി, അനില. മരുമക്കൾ : പ്രസാദ്, ജയകുമാർ, രാജേഷ്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ എട്ടിന്.
കൊല്ലം: എഴുകോൺ കാരുവേലിൽ ഡിലൈറ്റിൽ വൈ. പാപ്പച്ചൻ (86) നിര്യാതനായി. വടക്കേവിള കുടുംബാംഗവും സൗദി അറേബ്യയിലെ ഷിൻവ കമ്പനിയിലെ മുൻ ക്വാളിറ്റി കൺട്രോൾ മാനേജരുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവന ശുശ്രുഷകൾക്കു ശേഷം മാറനാട് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസ് പാപ്പച്ചൻ (ഏനാത്ത് കടുവക്കുഴിയിൽ കുടുംബാംഗം). മക്കൾ: ജോൺ മാത്യു (അക്കൗണ്ട്സ് മാനേജർ കിൻജിൻ കാങ് കൺസ്ട്രക്ഷൻ കോൺട്രാക്റ്റിംഗ് കമ്പനി സൗദി അറേബ്യ), ഷീബ എലിസബത്ത്. മരുമക്കൾ: ബിന്ദു ജോൺ (അധ്യാപിക മയ്യനാട് ആലുമൂട് എൽ.പി.സ്കൂൾ), ജോൺ ബേബി ( എൻജിനിയർ, യു.എ.ഇ) .
പതാരം: നെടിയത്ത് ഹൗസിൽ എൻ.ജി.യോഹന്നാൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ലീബ, ലിജ. മരുമക്കൾ: ജിബു, റോജൻ.
കൊല്ലം: മുളളുവിള വടക്കേവിള, എസ്.എൻ.ജി നഗർ 163 പുത്തൻപുരയിൽ ഉദയഭാനുവിന്റെ ഭാര്യ ഇന്ദിര (75) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു, ബിനി. മരുമക്കൾ: സേതു, ബൈജു. സഞ്ചയനം ശനിയാഴ്ച രാവിലെ സ്വവസതിയിൽ.