കൊല്ലം: എഴുകോൺ കാരുവേലിൽ ഡിലൈറ്റിൽ വൈ. പാപ്പച്ചൻ (86) നിര്യാതനായി. വടക്കേവിള കുടുംബാംഗവും സൗദി അറേബ്യയിലെ ഷിൻവ കമ്പനിയിലെ മുൻ ക്വാളിറ്റി കൺട്രോൾ മാനേജരുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവന ശുശ്രുഷകൾക്കു ശേഷം മാറനാട് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസ് പാപ്പച്ചൻ (ഏനാത്ത് കടുവക്കുഴിയിൽ കുടുംബാംഗം). മക്കൾ: ജോൺ മാത്യു (അക്കൗണ്ട്സ് മാനേജർ കിൻജിൻ കാങ് കൺസ്ട്രക്ഷൻ കോൺട്രാക്റ്റിംഗ് കമ്പനി സൗദി അറേബ്യ), ഷീബ എലിസബത്ത്. മരുമക്കൾ: ബിന്ദു ജോൺ (അധ്യാപിക മയ്യനാട് ആലുമൂട് എൽ.പി.സ്കൂൾ), ജോൺ ബേബി ( എൻജിനിയർ, യു.എ.ഇ) .