Obituary
ചേർത്തല: ചേന്നവേലി തൈക്കൂട്ടത്തിൽ പരേതനായ വാസുവിെൻറ ഭാര്യ ശാന്തമ്മ (84) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, പുരുഷോത്തമൻ, ശുഭ, തിലകൻ. മരുമക്കൾ: ശശി, ഗീത, മോഹനൻ, കവിത.
അമ്പലപ്പുഴ: കരൂർ വളപ്പ് ഏഴുപറയിൽ ഭവാനി (59) നിര്യാതയായി. ഭർത്താവ്: ഉണ്ണി. മക്കൾ: നിഷ, ജിഷ. മരുമക്കൾ: രാജു, ബിനു.
ഓച്ചിറ: ചങ്ങൻകുളങ്ങര മുട്ടത്ത് ഭാർഗവൻപിള്ള (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിനീഷ്കുമാർ, സന്തോഷ്കുമാർ, അനീഷ്കുമാർ. മരുമക്കൾ: സൗമ്യ, അച്ചു, ഗായത്രി. സഞ്ചയനം 27ന് രാവിലെ എട്ടിന്.
ചെങ്ങന്നൂർ: ചിത്ര സ്റ്റുഡിയോ മുൻ ഉടമ പാണ്ടനാട് കീഴ്വൻമഴി തൊട്ടുകോണത്ത് വീട്ടിൽ ടി.കെ. അപ്പുക്കുട്ടൻ (62) നിര്യാതനായി. പാണ്ടനാട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ്, സ്വാശ്രയ കർഷക സമിതി ‘വിപണി’ വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ഓമന (പാണ്ടനാട് സർവിസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ). മക്കൾ: അരുൺ, ആതിര.
അഞ്ചൽ: കരുകോൺ ഗ്രേസ് വില്ലയിൽ റെജി മത്തായി എബ്രഹാം (52^ ആലഞ്ചേരി ചാൾസ് ഹാർഡ്വെയർ ഉടമ) നിര്യാതനായി. ഭാര്യ: മോളമ്മ റെജി, മകൻ: ചാൾസ് (ജോയൽ കാനഡ).
കായംകുളം: പെട്ടി ഓട്ടോഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കീരിക്കാട് വേരുവള്ളി ഭാഗം പറപ്പള്ളി കിഴക്കതിൽ അബ്ദുൽ മജീദാണ് (54) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കൊച്ചീടെ ജെട്ടിയിലായിരുന്നു സംഭവം. മൃതദേഹം ഗവ. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: നസീമ. മക്കൾ: സജീന, നസീം, നിസാം. മരുമക്കൾ: ഷഹാൽ, അൽഫി.
ചാരുംമൂട്: താമരക്കുളം മേക്കുംമുറി കുരിക്കശ്ശേരിൽ വടക്കതിൽ പരേതനായ വി. ഗോപാലെൻറ ഭാര്യ ടി. സരോജിനി (64) നിര്യാതയായി. മക്കൾ: ഗീത, അജിത. മരുമക്കൾ: പ്രതാപൻ, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
അഞ്ചൽ: ആയൂർ ചിറക്കരോട്ട് വീട്ടിൽ (പാറയടിയിൽ) സി.സി. ജോർജ് (73) നിര്യാതനായി. ഭാര്യ: ആലീസ് ജോർജ്. മക്കൾ: ലീന, ഫെലിക്സ്, അലക്സ്. മരുമക്കൾ: അലക്സ് (സിൻറാ ട്രാവൽസ്), ജിനി, ആൻസി.
ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി പുള്ളിയിൽ തെക്കേതിൽ വിൻസി വില്ലയിൽ പരേതനായ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ പി.എ. വിത്സെൻറ ഭാര്യ ശോശാമ്മ (കൊച്ചുമോൾ -60) നിര്യാതയായി. കീഴ്വന്മഴി കളീക്കൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിൻസി മറിയം വിത്സൺ, ജിൻസി വിത്സൺ, പ്രിൻസി വിത്സൺ. മരുമകൻ: ജോബിൻ സി. വർഗീസ്. സംസ്കാരം പിന്നീട്.
ഓച്ചിറ: ക്ലാപ്പന ചക്കാലയിൽ അബ്ദുൽ അസീസ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: സുഹ്റാബീവി, സീനത്ത്, അഷറഫ്, ഷംസ്. മരുമക്കൾ: അലിയാരുകുഞ്ഞ്, അലിയാരുകുഞ്ഞ്, അസീന, സജീന.
ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ വാരണം പങ്ങംപറമ്പില് പരേതനായ വേലായുധെൻറ ഭാര്യ നളിനി (82) നിര്യാതയായി. മക്കള്‍: ഹരിദാസ്, സേതുനാഥ്, സജീവ്, സവിത. മരുമക്കള്‍: ഷൈല, സുമ, ദീപ്തി.
ചേർത്തല: ചേർത്തല തെക്ക് അരീപ്പറമ്പ് പന്നിത്തുരുത്തുവെളിയിൽ പി.വി. കുഞ്ഞിക്കണ്ണെൻറ ഭാര്യ രുക്മിണി (78) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, സുഭാഷ്, സിന്ധുമോൾ. മരുമക്കൾ: തിലോത്തമ, രജനി, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.