കായംകുളം: പെട്ടി ഓട്ടോഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കീരിക്കാട് വേരുവള്ളി ഭാഗം പറപ്പള്ളി കിഴക്കതിൽ അബ്ദുൽ മജീദാണ് (54) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കൊച്ചീടെ ജെട്ടിയിലായിരുന്നു സംഭവം. മൃതദേഹം ഗവ. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: നസീമ. മക്കൾ: സജീന, നസീം, നിസാം. മരുമക്കൾ: ഷഹാൽ, അൽഫി.