തിരൂരങ്ങാടി (മലപ്പുറം): കൊടിഞ്ഞിയിലെ പൗരപ്രമുഖനും നന്നമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റും കൊടിഞ്ഞി മഹല്ല് പ്രസിഡന്റുമായിരുന്ന കടുവാളൂർ പത്തൂർ പി.സി. മുഹമ്മദ് ഹാജി (95) അന്തരിച്ചു.
മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന പി.സി മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിലർ, മലപ്പുറം ജില്ല സമിതി അംഗം, താനൂർ മണ്ഡലം ഭാരവാഹി, നന്നമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, വാർഡ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
കൊടിഞ്ഞി എം.എ.എച്ച്.എസ് സ്കൂൾ പ്രസിഡന്റ്, എം.ഇ.എസ് വൈസ് പ്രസിഡന്റ്, ചെമ്മാട് ദാറുൽ ഹുദാ ജനറൽ ബോഡി അംഗം, കടുവാളൂർ ബാബുസ്സലാം മദ്റസ ജനറൽ സെക്രട്ടറി, കടുവാളൂർ എ.എം.എൽ.പി സ്കൂൾ മാനേജർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സമസ്തയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു.
ഭാര്യമാർ: പരേതയായ ഊരോത്തിയിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ, ആയിഷുമ്മ അമ്പലശേരി.
മക്കൾ: മൊയ്തീൻ, അബ്ദുൽ നാസർ, ഹൈദരലി, മൂസക്കുട്ടി, അൻവർ, പരേതനായ ലിയാഖത്തലി, മറിയാമു, സാബിറ, കുഞ്ഞിപ്പാത്തുമ്മു, നൂർജഹാൻ, ഷാഹിന, അസ്മാബി, കദീജ.
മരുമക്കൾ: വാൽപറമ്പിൽ ഇസ്മായിൽ (മൂന്നിയൂർ), പി.വി. കോമുക്കുട്ടി ഹാജി (കൊടിഞ്ഞി തിരുത്തി), പനക്കത്ത് അബ്ദുൽ അസീസ് (അച്ചനമ്പലം), മുഹമ്മദലി കൊളത്തിക്കൽ ഇല്ലത്തൊടി (എടവണ്ണപ്പാറ), അബൂബക്കർ ചക്കിപ്പറമ്പൻ (ചെങ്ങാനി), ബഷീർ പുത്തുപ്രക്കാട് (അട്ടത്തോട്), സുബൈദ ഊരോത്തിയിൽ (ഓമച്ചപ്പുഴ), കുഞ്ഞിപ്പാത്തു ചാലിൽ (വേങ്ങര), ഖദീജ (കൂമണ്ണ), അസ്മാബി (കുറ്റിപ്പാല), കാരാംകുണ്ടിൽ ഷഹർബാൻ (കൊടിഞ്ഞി), മുഹ്സിന കുറുക്കൻ (വേങ്ങര).
സഹോദരങ്ങൾ: മുത്തു (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), കുഞ്ഞിബിരിയക്കുട്ടി (വേങ്ങര ഇരിങ്ങല്ലൂർ), മമ്മാത്തുട്ടി (ചാലിയം), പരേതരായ അബ്ദുറഹ്മാൻ ഹാജി (പി.ഡബ്ല്യു.ഡി എൻജിനീയർ), കോയക്കുട്ടി.